118 റണ്‍സുമായാണ് ചാണ്ഡിമല്‍ നാലാംദിനം ആരംഭിച്ചത്. മിച്ചല്‍ 185ല്‍ നില്‍ക്കെ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ തുടര്‍ച്ചയായി ഒരു ഫോറും രണ്ട് സിക്‌സും നേടിയാണ് ചാണ്ഡിമല്‍ ഇരട്ട സെഞ്ചുറി ആഘോഷിച്ചത്.

ഗാലെ: കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി സ്വന്തമാക്കി ശ്രീലങ്കന്‍ താരം ദിനേശ് ചാണ്ഡിമല്‍ (Dinesh Chandimal). പുറത്താവാതെ 206 റണ്‍സാണ് താരം നേടിയത്. ഇന്നിംഗ്‌സിന്റെ കരുത്തില്‍ ഓസീസിനെതിരെ (SL vs AUS) ആധിപത്യം നേടാനും ശ്രീലങ്കയ്ക്കായി. 190 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 364നെതിരെ ശ്രീലങ്ക 554 റണ്‍സ് നേടി. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തിട്ടുണ്ട്.

118 റണ്‍സുമായാണ് ചാണ്ഡിമല്‍ നാലാംദിനം ആരംഭിച്ചത്. മിച്ചല്‍ 185ല്‍ നില്‍ക്കെ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ തുടര്‍ച്ചയായി ഒരു ഫോറും രണ്ട് സിക്‌സും നേടിയാണ് ചാണ്ഡിമല്‍ ഇരട്ട സെഞ്ചുറി ആഘോഷിച്ചത്. ഓസ്‌ട്രേലിയക്കെതിരെ ഒരു ശ്രീലങ്കന്‍ താരം നേടുന്ന ആദ്യ ഇരട്ട സെഞ്ചുറി കൂടിയാണിത്. ഹൊബാര്‍ട്ടില്‍ മുന്‍ ലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര നേടിയ 192 റണ്‍സാണ് ചാണ്ഡിമല്‍ മറികടന്നത്. അഞ്ച് സിക്‌സും 16 ഫോറും അടങ്ങുന്നതായിരുന്നു ചാണ്ഡിമലിന്റെ ഇന്നിംഗ്‌സ്.

ഏറ്റവും ഉചിതമായ താരങ്ങളെ കളിപ്പിക്കണം; ഫോമിലല്ലാത്തവർക്കെതിരെ വീരുവിന്‍റെ ഒളിയമ്പ്, ലക്ഷ്യം കോലി?

ഇരട്ട സെഞ്ചുറി നേടിയ ചാണ്ഡിമലിനെ അഭിനന്ദിച്ച് ഇന്ത്യന്‍ താരം ആര്‍ അശ്വിനും രംഗത്തെത്തി. അശ്വിന്റെ ട്വീറ്റ് ഇങ്ങനെ... ''കഴിഞ്ഞ രാത്രിയില്‍ സൂര്യകുമാര്‍ യാദവ്. ഇപ്പോള്‍ ദിനേശ് ചാണ്ഡിമല്‍. വ്യത്യസ്ഥ ഫോര്‍മാറ്റും ശൈലിയുമാണെങ്കിലും ആകാംക്ഷയോടെയാണ് കാണുന്നത്.'' അശ്വിന്‍ കുറിച്ചിട്ടു. ട്വീറ്റ് കാണാം...

Scroll to load tweet…

ടെസ്റ്റില്‍ ഇപ്പോഴും ഓസീസ് 84 റണ്‍സിന് പിറകിലാണ്. ഡേവിഡ് വാര്‍ണര്‍ (24), ഉസ്മാന്‍ ഖവാജ (29), സ്റ്റീവ് സ്മിത്ത് (0), ട്രാവിഡ് ഹെഡ് (5) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. രമേഷ് മെന്‍ഡിസ്, പ്രഭാത് ജയസൂര്യ എന്നിവര്‍ക്കാണ് വിക്കറ്റ്. മര്‍നസ് ലബുഷെയ്ന്‍ (28), കാമറൂണ്‍ ഗ്രീന്‍ (19) എന്നിവരാണ് ക്രീസില്‍.