ഏഷ്യാ കപ്പില്‍ ഇന്ന് നേപ്പാളിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ന് ജയിച്ചാലോ മത്സരം മഴ മുടക്കിയാലോ ഇന്ത്യക്ക് സൂപ്പര്‍ ഫോറിലെത്താം. ഇതോടെ നേപ്പാള്‍ പുറത്താവുകയും ചെയ്യും.
കൊളംബൊ: ഇന്ത്യക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിന് പിന്നാലെ പാകിസ്ഥാന്‍ പേസര്‍മാരെ പുകഴ്ത്തി ദിനേശ് കാര്‍ത്തിക്. പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ 48.5 ഓവറില്‍ 266ന് എല്ലാവരും പുറത്തായിരുന്നു. എല്ലാ വിക്കറ്റുകളും വീഴ്ത്തിയത് പേസര്‍മാരായിരുന്നു. മുന്നില്‍ നിന്ന് നയിച്ച ഷഹീന്‍ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി. നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഈ പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് പാക് പേസര്‍മാര്‍ പുകഴ്ത്തി കാര്‍ത്തിക് രംഗത്തെത്തിയത്.
കാര്‍ത്തിക് വിശദീകരിക്കുന്നതിങ്ങനെ.... ''പാകിസ്ഥാന്റെ മൂന്ന് പേസര്‍മാര്‍ക്കും 90ലധികം പന്തുകള്‍ സ്ഥിരതയോടെ കൃത്യതയോടെ എറിയാന്‍ സാധിക്കും. ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ വളരെ വ്യത്യസ്തരാണ്. ഷഹീന്‍ ഇടങ്കയ്യനായതുകൊണ്ട് സ്വാഭാവികമായ ആംഗിള്‍ ലഭിക്കുന്നുണ്ട്. പന്തില്‍ ഉള്ളിലേക്് തിരിച്ചുവിടാന്‍ അദ്ദേഹത്തിന് സാധിക്കും. നസീം രണ്ട് വശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കുന്നു. ഹാരിസ് പന്ത് നന്നായി തെന്നിപ്പിക്കുന്നതിനൊപ്പം ബൗണ്‍സറുകളും വരും.'' കാര്‍ത്തിക് പറഞ്ഞു.
ഫ്‌ളാറ്റ് പിച്ചുകളില്‍ പോലും മൂവര്‍ക്കും തിളങ്ങാന്‍ സാധിക്കുമെന്നും കാര്‍ത്തിക് പറഞ്ഞു. ''ഫ്‌ളാറ്റ് പിച്ചുകളില്‍ പോലും പാക് പേസര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിക്കും. ഇനി പിച്ചില്‍ നിന്ന് എന്തേലും പിന്തുണ ലഭിക്കുകയാണെങ്കില്‍ ഇന്ത്യ-പാക് പേസര്‍മാര്‍ തുല്യരായിരിക്കും. എന്നാല്‍ പാക് പേസര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്ക് ബൗണ്‍സ് നന്നേ കുറവാണ്.'' കാര്‍ത്തിക് പറഞ്ഞു.
ഏഷ്യാ കപ്പില്‍ ഇന്ന് നേപ്പാളിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ന് ജയിച്ചാലോ മത്സരം മഴ മുടക്കിയാലോ ഇന്ത്യക്ക് സൂപ്പര്‍ ഫോറിലെത്താം. ഇതോടെ നേപ്പാള്‍ പുറത്താവുകയും ചെയ്യും.
മാസ്മരിക പ്രകടനം തുടര്‍ന്ന് മെസി; വിജയവഴിയില്‍ തിരിച്ചെത്തി ഇന്‍റര്‍ മയാമി-വീഡിയോ
