ചൊവ്വാഴ്ചയാണ് ദുലീപ് ട്രോഫിക്കായുള്ള ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ബാബാ ഇന്ദ്രജിത്തിന് പകരം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി കളിച്ച കെ എസ് ഭരതിനെയും ആന്ധ്ര താരം റിക്കി ഭൂയിയെയുമാണ് സെലക്ടര്‍മാര്‍ സൗത്ത് സോണ്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ താരമായ ഹനുമാ വിഹാരിയാണ് സൗത്ത് സോണ്‍ ടീമിന്‍റെ നായകന്‍.

ചെന്നൈ: ദുലീപ് ട്രോഫിക്കായുള്ള സൗത്ത് സോണ്‍ ടീമില്‍ തമിഴ്നാട് താരം ബാബ ഇന്ദ്രജിത്തിനെ ഉള്‍പ്പെടുത്താതിരുന്ന സെലക്ടര്‍മാരുടെ നടപടിക്കെതിരെ തുറന്നടിത്ത് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ബാബ ഇന്ദ്രജിത്തിന് പുറമെ ഐപിഎല്ലില്‍ തിളങ്ങിയ തമിഴ്നാട് ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറെയും ഈ മാസം 28ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിക്കായുള്ള സൗത്ത് സോണ്‍ ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ തഴഞ്ഞിരുന്നു.

ബാബാ ഇന്ദ്രജിത്തിനെ ഒഴിവാക്കിയ സെലക്ടര്‍മാരുടെ നടപടി തനിക്ക് മനസിലാവുന്നില്ലെന്നും ഈ വര്‍ഷം മാര്‍ച്ചില്‍ റസ്റ്റ് ഓഫ് ഇന്ത്യക്കായി കളിച്ച ബാബ ഇന്ദ്രജിത്ത് അതിനുശേഷം ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്ലാത്തതിനാല്‍ മറ്റ് മത്സരങ്ങളില്‍ കളിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ കാര്‍ത്തിക് എന്നിട്ടും യുവതാരത്തെ സൗത്ത് സോണ്‍ ടീമില്‍ ഉള്‍പ്പെടുതിരുന്നത് എന്തുകൊണ്ടാണെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ എന്നും ട്വീറ്റിലൂടെ ചോദിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി; ഫൈനലിലെത്തുക ഇന്ത്യക്ക് എളുപ്പമാകില്ല

ചൊവ്വാഴ്ചയാണ് ദുലീപ് ട്രോഫിക്കായുള്ള ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ബാബാ ഇന്ദ്രജിത്തിന് പകരം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി കളിച്ച കെ എസ് ഭരതിനെയും ആന്ധ്ര താരം റിക്കി ഭൂയിയെയുമാണ് സെലക്ടര്‍മാര്‍ സൗത്ത് സോണ്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ താരമായ ഹനുമാ വിഹാരിയാണ് സൗത്ത് സോണ്‍ ടീമിന്‍റെ നായകന്‍.

Scroll to load tweet…

വാഷിംഗ്ടണ്‍ സുന്ദര്‍, സായ് സുദര്‍ശന്‍, പ്രധോഷ് രഞ്ജന്‍ പോള്‍, സായ് കിഷോര്‍ എന്നിവരാണ് ദുലീപ് ട്രോഫിക്കായുള്ള സൗത്ത് സോണ്‍ ടീമില്‍ തമിഴ്നാട്ടില്‍ നിന്ന് ഇടം പിടിച്ച താരങ്ങള്‍. തിലക് വര്‍മയും മലയാളി താരം സച്ചിന്‍ ബേബിയും സൗത്ത് സോണ്‍ ടീമിലുണ്ട്.

2023 ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോൺ ടീം: ഹനുമ വിഹാരി, മായങ്ക് അഗർവാൾ, കെ എസ് ഭരത്, റിക്കി ഭുയി (ഡബ്ല്യുകെ), സായ് സുദർശൻ, വാഷിംഗ്ടൺ സുന്ദർ, ആർ സമർത്, തിലക് വർമ്മ, സച്ചിൻ ബേബി, സായ് കിഷോർ, വി കവേരപ്പ, വൈശാഖ് വിജയകുമാർ, പ്രദോഷ് രഞ്ജൻ പോൾ, കെ.വി.ശശികാന്ത്, ദർശൻ മിസൽ.