തിലക് വര്‍മ മികച്ച കളിക്കാരനാണ്. പക്ഷെ ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്‍റില്‍ അവനെ പരീക്ഷിക്കരുത്. അതിന് മുമ്പ് ഏതാനും ഏകദിന പരമ്പരകളില്‍ അവനെ കളിപ്പിച്ച് വളര്‍ത്തിക്കൊണ്ടുവരികയാണ് വേണ്ടതെന്നും ശ്രീകാന്ത് പറഞ്ഞു.

ചെന്നൈ: വെസ്റ്റ് ഇന്‍ഡീസിനെതിരാ ടി20 പരമ്പരയില്‍ മിന്നിയ യുവതാരം തിലക് വര്‍മയെ ഏഷ്യാ കപ്പ് ടീമിലെടുത്തതിന് പിന്നാലെ ലോകകപ്പ് ടീമിലും ഉള്‍പ്പെടുത്തുന്നതിനെതിരെ മുന്നറിയിപ്പുമായി മുന്‍ ചീഫ് സെലക്ടര്‍ കൃഷ്മമാചാരി ശ്രീകാന്ത്. ലോകകപ്പ് ടീമിലെടുക്കും മുമ്പ് തിലകിനെ വളര്‍ത്തിക്കൊണ്ടുവരികയാണ് വേണ്ടതെന്ന് ശ്രീകാന്ത തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

തിലക് വര്‍മ മികച്ച കളിക്കാരനാണ്. പക്ഷെ ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്‍റില്‍ അവനെ പരീക്ഷിക്കരുത്. അതിന് മുമ്പ് ഏതാനും ഏകദിന പരമ്പരകളില്‍ അവനെ കളിപ്പിച്ച് വളര്‍ത്തിക്കൊണ്ടുവരികയാണ് വേണ്ടതെന്നും ശ്രീകാന്ത് പറഞ്ഞു. ശ്രേയസ് അയ്യരും കെ എല്‍ രാഹുലും പരിക്ക് മാറി ടീമില്‍ തിരിച്ചെത്തുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. പക്ഷെ ലോകകപ്പിനിടെ ഇരുവര്‍ക്കും പരിക്കേറ്റാല്‍ എന്തു ചെയ്യുമെന്നാണ് എന്നെ ആശങ്കപ്പെടുത്തുന്ന കാര്യം.

ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത് എന്തിനാല്‍ ഇത്തവണ കിരീടം നമുക്ക് വലിയ സാധ്യതയാണുള്ളത്. പക്ഷെ അതിന് ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും കളിക്കാന്‍ കളിക്കാര്‍ കായികക്ഷമത ഉള്ളവരായിരിക്കണം. അക്കാര്യം നമുക്ക് ഉറപ്പാക്കാനാകുമോ എന്നും ശ്രീകാന്ത് ചോദിച്ചു.

കിംഗ് കോലിക്കും മേലെ പറന്ന് ചന്ദ്രയാന്‍, 'എക്സി'ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കണ്ട പോസ്റ്റ്

വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ തിലക് വര്‍മ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. പിന്നാലെ ഏഷ്യാ കപ്പിനുള്ള ടീമിലെത്തിയെങ്കിലും അയര്‍ലന്‍ഡിനെിരായ ടി20 പരമ്പരയില്‍ പക്ഷെ തിലകിന് തിളങ്ങാനായിരുന്നില്ല. ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കാ തിലക് രണ്ടാം മത്സരത്തില്‍ ഒരു റണ്ണെടുത്ത് പുറത്തായിരുന്നു. മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഇടം കൈയന്‍ ബാറ്ററെന്നതാണ് തിലകിന് സഞ്ജു സാംസണും സൂര്യകുമാര്‍ യാദവിനും മുകളില്‍ മുന്‍തൂക്കം നല്‍കുന്നത്. പാര്‍ട്ട് ടൈം സ്പിന്നറായും ഉപയോഗിക്കാമെന്നതും തിലകിന് നേട്ടമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക