ഫിനിഷര്‍ റോളിലാണ് കാര്‍ത്തിക് കളിക്കുന്നത്. അടുത്തിടെ അദ്ദേഹത്തിന് കൂടുതല്‍ പന്തുകളില്‍ കളിക്കാന്‍ കിട്ടത്തക്ക രീതിയില്‍ ബാറ്റിംഗിന് ഇറക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.

മുംബൈ: ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ താരമാണ് ദിനേശ് കാര്‍ത്തിക്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലാണ് താരത്തെ ആദ്യം ഉള്‍പ്പെടുത്തിയത്. പിന്നീട് ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയും കാര്‍ത്തിക് കളിച്ചു. അവസാനം ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിലും താരം ഇടം കണ്ടെത്തി. 

ഫിനിഷര്‍ റോളിലാണ് കാര്‍ത്തിക് കളിക്കുന്നത്. അടുത്തിടെ അദ്ദേഹത്തിന് കൂടുതല്‍ പന്തുകളില്‍ കളിക്കാന്‍ കിട്ടത്തക്ക രീതിയില്‍ ബാറ്റിംഗിന് ഇറക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും പിന്തുണയായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മനീന്ദര്‍ സിംഗ്. 

ഏഷ്യാ കപ്പ്: പാകിസ്ഥാനെതിരെ നാണക്കേടിന്‍റെ റെക്കോര്‍ഡ് പരിഹരിക്കാന്‍ രോഹിത് ശര്‍മ്മ

അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ഇന്ത്യന്‍ ടീം പരീക്ഷണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ലോകകപ്പിന് മുമ്പ് ഇത്തരത്തില്‍ പരീക്ഷിണം നടത്തുന്നതില്‍ തെറ്റില്ല. വിജയകരമായാല്‍ എല്ലാവരും പറയും മഹത്തായ കാര്യമെന്ന്. ഐപിഎല്ലില്‍ കാര്‍ത്തിക് എത്രത്തോളം മികച്ച ഫോമിലാണെന്ന് നമ്മള്‍ കണ്ടതാണ്. അദ്ദേഹത്തിന് കൂടുതല്‍ പന്തുകള്‍ കിട്ടിയിരുന്നെങ്കിലെന്ന് ഞാനും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പരിശീലകനേയും ക്യാപ്റ്റനേയും നമ്മള്‍ പിന്തുണയ്ക്കണം. 

കാരണം, ഓരോ കോച്ചും പരിശീലകനും വരുന്നത് വ്യത്യസ്തമായ പദ്ധതികളോടെയാണ്. അവര്‍ താരങ്ങളില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുപ്പിക്കാനാണ് ശ്രമിക്കുന്നത്. അത് വിജയകരമായില്ലെങ്കില്‍ പഴയയിലേക്ക് തന്നെ തിരിച്ചുപോവാം. എന്നുവച്ച് പരീക്ഷണങ്ങള്‍ നിര്‍ത്താന്‍ പാടില്ല. 

'ബാബര്‍ അസമിന് കോലിയെ പോലെ ദുരിതകാലം ഉണ്ടാവില്ല'; കാരണം വ്യക്തമാക്കി മുന്‍ പാകിസ്ഥാന്‍ താരം

എന്നാല്‍ കാര്‍ത്തികിന് കൂടുതല്‍ പന്തുകള്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇത്തര്യം കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സെലക്റ്റര്‍മാരുമാണ്. അവരെ നമ്മള്‍ പിന്തുണയ്ക്കണം.'' മനീന്ദര്‍ പറഞ്ഞു.

ഈ വര്‍ഷം 13 ടി20 ഇന്നിംഗ്സാണ് കാര്‍ത്തിക് കളിച്ചത്. 21.33 ശരാശരിയില്‍ 192 റണ്‍സ് മാത്രമാണ് താരത്തിന് സാധിച്ചത്. ഉയര്‍ന്ന സ്‌കോര്‍ 55 റണ്‍സ്. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചെഹല്‍, രവി ബിഷ്ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍.