ബ്ലോക്ക്ബസ്റ്റര്‍ മത്സരത്തിന് മുമ്പ് കോലിയുടെ ഫോമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ആക്വിബ് ജാവേദ്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം, ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവരോട് താരതമ്യം ചെയ്താണ് ജാവേദ് സംസാരിക്കുന്നത്.
ഇസ്ലാമാബാദ്: മൂന്ന് വര്‍ഷത്തോടടുക്കുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ചുറി നേടിയിട്ട്. ദുരിതകാലത്തിലൂടെ കടന്നുപോകുന്ന താരം ഈമാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരുന്നു. ചെറിയ ഇടവേളയെടുത്താണ് കോലി തിരിച്ചെത്തുന്നത്. ഈ വരവില്‍ തിളങ്ങാനാവുമെന്നാണ് ആരാധകരും കരുതുന്നത്. ഈ മാസം 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ബ്ലോക്ക്ബസ്റ്റര്‍ മത്സരത്തിന് മുമ്പ് കോലിയുടെ ഫോമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ആക്വിബ് ജാവേദ്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം, ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവരോട് താരതമ്യം ചെയ്താണ് ജാവേദ് സംസാരിക്കുന്നത്. ടെക്‌നിക്കലി മികച്ച് നില്‍ക്കുന്ന ബാറ്റ്‌സ്മാന്മാര്‍ ഇത്രയും നീണ്ടകാലം മോശം അവസ്ഥയിലൂടെ പോവില്ലെന്നാണ് ജാവേദിന്റെ അഭിപ്രായം.
ഐപിഎല്ലില്‍ 500ലധികം റണ്‍സടിക്കണം, ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തണം; ആഗ്രഹം തുറന്നുപറഞ്ഞ് താരം
''മഹത്തായ താരങ്ങള്‍ രണ്ട് വിധത്തിലുണ്ട്. ചിലരുടെ മോശം ഫോം ദീര്‍ഘകാലം തുടരും. മറ്റുള്ളവര്‍ സാങ്കേതികമായി തികവില്‍ ഉയര്‍ന്നുനില്‍ക്കുന്ന താരങ്ങളാണ്. ബാബര്‍ അസം, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. അവരുടെ ദൗര്‍ബല്യം മനസിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തുകളില്‍ കോലി സ്ഥിരം പുറത്താവുന്നു. ജയിംസ് ആന്‍ഡേഴ്‌സണ്‍ നിരന്തരം കോലിയെ പുറത്താക്കുന്നത് നമ്മള്‍ കണ്ടതാണ്.'' ജാവേദ് പറഞ്ഞു.
''കോലി മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ഇന്ത്യ പരാജയപ്പെടും. ഇതുപോലെയുള്ള സാഹചര്യം പാകിസ്ഥാന്‍ ക്രിക്കറ്റിലുമുണ്ട്. ഇന്ത്യന്‍ ടീമില്‍ ദീപക് ഹൂഡയെ കളിപ്പിക്കുന്നില്ലെന്ന ചോദ്യം ഉയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ യുഎഇ പിച്ചുകളില്‍ ഫോം ഔട്ടായ ബാറ്റ്‌സ്മാന്മാര്‍ പോലും ഫോമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയേറെയാണ്.'' ജാവേദ് പറഞ്ഞു.
കോലിക്ക് പാകിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡാണുള്ളത്. പ്രത്യേകിച്ച് ടി20 ഫോര്‍മാറ്റില്‍. ഇതുവരെ കളിച്ച ഏഴ് ഇന്നിംഗ്‌സില്‍ 311 റണ്‍സാണ് കോലി നേടിയത്. 77.75 ശരാശരിയിലാണ് നേട്ടം.
ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ഇതേ വേദിയിലാണ് ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ പത്ത് വിക്കറ്റിന് പാകിസ്ഥാനോട് പരാജയപ്പെട്ടത്.
