Asianet News MalayalamAsianet News Malayalam

മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയ സംഭവം; ഐസിസിയെ സമീപിക്കാനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

മത്സരഫലത്തെ കുറിച്ച് വ്യക്തത വരുത്തണമെന്നാണ് ഇസിബിയുടെ ആവശ്യം. ഐസിസിയുടെ തര്‍ക്ക പരിഹാര സമിതിയായ ഡിആര്‍സി ആകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. 

ECB likely to write to ICC to decide on outcome of fifth Test
Author
London, First Published Sep 12, 2021, 11:20 AM IST

ലണ്ടന്‍: ഇംഗ്ലണ്ട്- ഇന്ത്യ മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ സമീപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്.
മത്സരഫലത്തെ കുറിച്ച് വ്യക്തത വരുത്തണമെന്നാണ് ഇസിബിയുടെ ആവശ്യം. ഐസിസിയുടെ തര്‍ക്ക പരിഹാര സമിതിയായ ഡിആര്‍സി ആകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. 

കൊവിഡ് സാഹചര്യം കാരണമാണ് മത്സരം റദ്ദാക്കിയതെന്ന് തീരുമാനിക്കപ്പെട്ടാല്‍ അവസാന ടെസ്റ്റ് ഉപേക്ഷിക്കുകയും പരമ്പര 2-1 എന്ന നിലയില്‍ ഇന്ത്യ ജയിക്കുകയും ചെയ്യും. എന്നാല്‍ കൊവിഡ് സാഹചര്യം കാരണമല്ല മത്സരം ഉപേക്ഷിച്ചതെന്ന് വന്നാല്‍ ഇംഗ്ലണ്ടിനെ വിജയികളായി കണക്കാക്കും.

ഇന്ത്യന്‍ താരങ്ങള്‍ ആരും കൊവിഡ് ബാധിതര്‍ ആയിരുന്നില്ലെന്നും 20 അംഗ ടീമില്‍ നിന്ന് അന്തിമ ഇലവനെ തിരഞ്ഞെടുക്കാമായിരുന്നു എന്നുമാണ് ഇസിബിയുടെ വാദം. കൊവിഡ് സാഹചര്യമെന്ന ചട്ടത്തിന്റെ പരിധിയില്‍ വരില്ല മത്സരരമെന്നും ഇസിബി വാദിക്കുന്നു. അടുത്ത
വര്‍ഷം ടെസറ്റ് കളിക്കാമെന്ന് ബിസിസിഐ നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഇസിബി ഐസിസിയെ സമീപിച്ചത് എന്നതും ശ്രദ്ധേയമാണ്.

ഇസിബിയുമായുള്ള ചര്‍ച്ചകള്‍കകായി ഗാംഗുലി ഇംഗ്ലണ്ടിലേക്ക് ഈ മാസം 22ന് പോകാനാരിക്കെയാണ് പുതിയ നീക്കം. കൊവിഡ് സാഹചര്യം കാരണം മത്സരം ഉപേക്ഷിച്ചാല്‍ ഇംഗ്ലണ്ട് ബോര്‍ഡിന് ഇന്‍ഷ്വറന്‍സ് തുക നഷ്ടമാകുമെന്നതും നീക്കത്തിന് കാരണമായെന്ന് വിലയിരുത്തലുണ്ട്. ഡിആര്‍സിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ വ്യവസ്ഥയില്ല.

Follow Us:
Download App:
  • android
  • ios