Asianet News MalayalamAsianet News Malayalam

ENG vs IND : ഇന്ന് ഇംഗ്ലണ്ട് 400 റണ്ണടിച്ചാല്‍ അത്ഭുതപ്പെടില്ല; കാരണംസഹിതം വമ്പന്‍ പ്രവചനവുമായി മൈക്കല്‍ വോണ്‍

ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് ബാറ്റിംഗ് ലൈനപ്പ് എങ്ങനെയായിരിക്കും എന്നും മൈക്കല്‍ വോണ്‍ പറയുന്നു

ENG vs IND 1st ODI Wouldnt Surprise me to see England score 400 runs says Michael Vaughan
Author
Oval Station, First Published Jul 12, 2022, 4:16 PM IST

ഓവല്‍: ഇന്ന് ഇംഗ്ലണ്ട്-ഇന്ത്യ ആദ്യ ഏകദിനം(ENG vs IND 1st ODI) നടക്കാനിരിക്കേ വമ്പന്‍ പ്രവചനവുമായി ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍(Michael Vaughan). ഓവലില്‍(Kennington Oval) ജോസ് ബട്‍ലർ(Jos Buttler) നയിക്കുന്ന ഇംഗ്ലണ്ട് ബാറ്റിംഗ് നിര ആദ്യം ബാറ്റ് ലഭിച്ചാല്‍ 400 റണ്‍സ് അടിച്ചുകൂട്ടിയാലും അത്ഭുതപ്പെടില്ല എന്നാണ് വോണ്‍ പ്രവചിക്കുന്നത്. 

'ഇംഗ്ലണ്ടിന്‍റെ ലൈനപ്പ് എങ്ങനെയായിരിക്കും എന്ന് പറയാനാവില്ല. എന്നാല്‍ ലിയാം ലിവിംഗ്സ്റ്റണ്‍ കളിക്കാന്‍ സാധ്യതയുണ്ട്. ജോ റൂട്ട്, ജോണി ബെയ്ർസ്റ്റോ, ബെന്‍ സ്റ്റോക്സ് എന്നിവർ തീർച്ചയായും കളിക്കും. ഇംഗ്ലണ്ട് വളരെ കരുത്തരാണ്. വിക്കറ്റ് ഫ്ലാറ്റായിരിക്കും. ഇംഗ്ലണ്ട് നെതർലന്‍ഡ്‍സിനെതിരെ 498 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. അത് ഇന്ത്യക്കെതിരെ സാധ്യമല്ല. എങ്കിലും 400 റണ്‍സടിച്ചാല്‍ ഞാന്‍ അത്ഭുതപ്പെടില്ല. പേസർ ബ്രൈഡന്‍ കാർസിന്‍റെ പ്രകടനം നോക്കിക്കോളൂ. വേഗത്തില്‍ പന്തെറിയുന്ന താരമാണ്. ഗ്ലീസന് സമാനമായ ആക്ഷനാണ് അദേഹത്തിന്‍റേത്. അതിനാല്‍ ഒന്നോ രണ്ടോ മത്സരങ്ങളില്‍ അവസരം ലഭിച്ചേക്കും' എന്നും മൈക്കല്‍ വോണ്‍ ക്രിക്ബസില്‍ പറഞ്ഞു. 

'ജേസന്‍ റോയിയും ജോണി ബെയ്ർസ്റ്റോയുമാവും ഏകദിനത്തില്‍ ഓപ്പണ്‍ ചെയ്യുക. ജോ റൂട്ട് നമ്പർ ത്രീയിലും. പിന്നീടുള്ള ലൈനപ്പ് എങ്ങനെയായിരിക്കുമെന്ന് കണ്ടറിയണം. ബെന്‍ സ്റ്റോക്സാവാം, ലിയാം ലിവിംഗ്സ്റ്റണാവാം മൊയീന്‍ അലിയോ ഹാരി ബ്രൂക്കോ ആവാം വരിക. ജോസ് ബട്‍ലർ ഏകദിനത്തില്‍ നാലാം നമ്പറില്‍ ബാറ്റ് വീശാനാണ് സാധ്യത' എന്നും വോണ്‍ കൂട്ടിച്ചേർത്തു. 

മത്സരം വൈകിട്ട് അഞ്ചരയ്ക്ക്

ഇംഗ്ലണ്ട്-ഇന്ത്യ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഓവലില്‍ വൈകിട്ട് അഞ്ചരയ്ക്കാണ് ആദ്യ ഏകദിനം തുടങ്ങുക. മത്സരം സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ തല്‍സമയം കാണാം. പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളാണുള്ളത്. ടി20 പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മ്മയുടെ ടീം ഇന്ത്യ മൈതാനത്തെത്തുന്നത്. അതേസമയം പകരംവീട്ടാനുറച്ച് ഇംഗ്ലണ്ടും. ഓപ്പണര്‍ ശിഖര്‍ ധവാനൊപ്പം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന ടീമില്‍ തിരിച്ചെത്തും. മൂന്നാം ട്വന്റി 20യ്ക്കിടെ പരിക്കേറ്റ മുന്‍നായകന്‍ വിരാട് കോലി ഇന്ന് കളിക്കുമോയെന്ന് ഉറപ്പില്ല. 

അവസാന ടി20യിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ സൂര്യകുമാര്‍ യാദവ് മധ്യനിരയില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്കൊപ്പം ടീമില്‍ സ്ഥാനംപിടിക്കാന്‍ അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേയും തമ്മിലാണ് മത്സരം. അതേസമയം ഉഗ്രന്‍ ഫോമിലുള്ള ജോണി ബെയ്ര്‍‌സ്റ്റോയും ജോ റൂട്ടും ബെന്‍ സ്റ്റോക്‌സും തിരിച്ചെത്തുന്നത് ഇംഗ്ലണ്ടിന്റെ കരുത്തുകൂട്ടും. അവസാന പത്ത് ഏകദിനത്തില്‍ 9ലും ജയിച്ചാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യ പത്ത് കളിയില്‍ ആറില്‍ ജയിച്ചു. 

ENG vs IND : ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; കോലി കളിച്ചേക്കില്ല- സാധ്യതാ ഇലവന്‍


 

Follow Us:
Download App:
  • android
  • ios