Asianet News MalayalamAsianet News Malayalam

ENG vs IND : മാഞ്ചസ്റ്റര്‍ ഫൈനലിന് ടോസ് വീണു; കണ്ണുകളെല്ലാം കോലിയില്‍, ബുമ്രയില്ലാതെ ഇന്ത്യ

ഇരു ടീമുകളും ഓരോ മത്സരം കളിച്ച് സമനില പാലിക്കുകയാണ് നിലവില്‍. മാഞ്ചസ്റ്ററില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര. 
 

ENG vs IND 3rd ODI Toss Winner India opt to bowl first as Jasprit Bumrah not playing today
Author
Manchester, First Published Jul 17, 2022, 3:08 PM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്-ഇന്ത്യ ഏകദിന പരമ്പര(ENG vs IND ODIs 2022) വിജയികളെ തീരുമാനിക്കുന്ന 'മാഞ്ചസ്റ്റര്‍ ഫൈനല്‍' (ENG vs IND 3rd ODI) അല്‍പസമയത്തിനകം. മാഞ്ചസ്റ്ററിലെ(Emirates Old Trafford Manchester) മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ(Rohit Sharma) ബൗളിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ ജസ്പ്രീത് ബുമ്രക്ക്(Jasprit Bumrah) പകരം മുഹമ്മദ് സിറാജ്(Mohammed Siraj) ടീമിലെത്തി. അതേസമയം ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ല. 

ഇംഗ്ലണ്ട്: Jason Roy, Jonny Bairstow, Joe Root, Ben Stokes, Jos Buttler(w/c), Liam Livingstone, Moeen Ali, Craig Overton, David Willey, Brydon Carse, Reece Topley

ഇന്ത്യ: Rohit Sharma(c), Shikhar Dhawan, Virat Kohli, Suryakumar Yadav, Rishabh Pant(w), Hardik Pandya, Ravindra Jadeja, Mohammed Shami, Mohammed Siraj, Yuzvendra Chahal, Prasidh Krishna

മാഞ്ചസ്റ്ററിൽ വൈകിട്ട് മൂന്നരയ്ക്കാണ് നിർണായകമായ മൂന്നാം ഏകദിനം. ഓവലിൽ ഇന്ത്യ 10 വിക്കറ്റിന് ജയിച്ചപ്പോള്‍ ലോർഡ്സിൽ 100 റണ്‍സിന് ജയിച്ച് ഇംഗ്ലണ്ട് ഒപ്പമെത്തിയിരുന്നു. ഇന്ന് മാഞ്ചസ്റ്ററിൽ ജയിക്കുന്നവരെ കാത്തിരിക്കുന്നത് പരമ്പര വിജയമാണ്. റൺ കണ്ടെത്താൻ വിഷമിക്കുന്ന വിരാട് കോലിയായിരിക്കും ഇന്നത്തെ മത്സരത്തിലും ശ്രദ്ധാകേന്ദ്രം. അവസാന മത്സരത്തില്‍ 25 പന്തിൽ മൂന്ന് ഫോറുകളോടെ 16 റൺസ് മാത്രമായിരുന്നു കോലിയുടെ സ്കോര്‍. 

ENG vs IND : മാഞ്ചസ്റ്ററില്‍ സെഞ്ചുറി നേടാതെ കോലിക്ക് വഴിയില്ല; വീണ്ടും പാളിയാല്‍ നാണക്കേടിന്‍റെ പടുകുഴിയില്‍

Follow Us:
Download App:
  • android
  • ios