Asianet News MalayalamAsianet News Malayalam

ENG vs IND : മലാന്റെ വെടിക്കെട്ട്, ലിവിംഗ്‌സ്റ്റണിന്റെ പിന്തുണ; ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷമാണ് ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്. ജേസണ്‍ റോയ് (27), ജോസ് ബട്‌ലര്‍ (18), ഫിലിപ് സാള്‍ട്ട് (8) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല.

ENG vs IND India need 216 run to win against England  in third t20
Author
Nottingham, First Published Jul 10, 2022, 8:46 PM IST

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ (ENG vs IND) മൂന്നാം ടി20യില്‍ ഇന്ത്യക്ക് 216 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയര്‍ക്ക് ഡേവിഡ് മലാന്റെ (39 പന്തില്‍ 77) ഇന്നിംഗ്‌സാണ് തുണയായത്. ലിയാം ലിവിംഗ്‌സ്റ്റണ്‍ (42) നിര്‍ണായക പിന്തുണ നല്‍കി. രണ്ട് വിക്കറ്റ് നേടിയ രവി ബിഷ്‌ണോയിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷമാണ് ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്. ജേസണ്‍ റോയ് (27), ജോസ് ബട്‌ലര്‍ (18), ഫിലിപ് സാള്‍ട്ട് (8) എന്നിവര്‍ക്കക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. മൂന്നിന് 84 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ മലാന്‍- ലിവിംഗ്സ്റ്റണ്‍ സഖ്യം ടീമിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഇരുവരും 84 റണ്‍സാണ് കൂട്ടിചേര്‍ത്ത്. 

39 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയാണ് മലാന്‍ 77 റണ്‍സെടുത്തത്. എന്നാല്‍ ബിഷ്‌ണോയിയുടെ പന്തില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി മലാന്‍ മടങ്ങി. തുടര്‍ന്നെത്തിയ മൊയീന്‍ അലി (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. എന്നാല്‍ ലിവിംഗസ്റ്റണിന്റെ പോരാട്ടം സ്‌കോര്‍ 200 കടത്തി. ക്രിസ് ജോര്‍ദാനാണ് (11) പുറത്തായ മറ്റൊരു താരം.

നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. റീസെ ടോപ്‌ലി, ഫില്‍ സാള്‍ട്ട് എന്നിവര്‍ ടീമിലെത്തി. സാം കറന്‍, മാത്യു പാര്‍ക്കിന്‍സണ്‍ എന്നിവരാണ് പുറത്തായത്. ഇന്ത്യ നാല് മാറ്റങ്ങള്‍ കൊണ്ടുവന്നു. ജസ്പ്രിത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ശ്രേയസ് അയ്യര്‍, ഉമ്രാന്‍ മാലിക്ക്, ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമിലെത്തി. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു അര്‍ഷ്ദീപ് സിംഗിനെ വീണ്ടും പരിഗണിച്ചില്ല.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, രവി ബിഷ്‌ണോയ്. 

ഇംഗ്ലണ്ട് ടീം: ജേസണ്‍ റോയ്, ഡേവിഡ് മലാന്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, ഹാരി ബ്രൂക്ക്‌സ്, മൊയീന്‍ അലി, ഫില്‍ സാള്‍ട്ട്, ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍, റീസെ ടോപ്‌ലി.
 

Follow Us:
Download App:
  • android
  • ios