പരമ്പര തൂത്തുവാരുകയാണ് ബെന്‍ സ്റ്റോക്‌സിന്റേയും സംഘത്തിന്റേയും ലക്ഷ്യം. പരിക്കേറ്റ ജെയിംസ് ആന്‍ഡേഴ്‌സണില്ലാതെയാണ് (James Anderson) ഇംഗ്ലണ്ട് ഇറങ്ങുന്നത്. ജാമി ഒവേര്‍ട്ടന്‍ ആന്‍ഡേഴ്‌സന് പകരം അരങ്ങേറ്റം കുറിക്കും.

ഹെഡിംഗ്‌ലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ആതിഥേയര്‍ ജയിക്കുകയായിരുന്നു. പരമ്പര തൂത്തുവാരുകയാണ് ബെന്‍ സ്റ്റോക്‌സിന്റേയും സംഘത്തിന്റേയും ലക്ഷ്യം. പരിക്കേറ്റ ജെയിംസ് ആന്‍ഡേഴ്‌സണില്ലാതെയാണ് (James Anderson) ഇംഗ്ലണ്ട് ഇറങ്ങുന്നത്. ജാമി ഒവേര്‍ട്ടന്‍ ആന്‍ഡേഴ്‌സന് പകരം അരങ്ങേറ്റം കുറിക്കും. ന്യൂസിലന്‍ഡ് രണ്ട് മാറ്റം വരുത്തി. വില്യംസണൊപ്പം നീല്‍ വാഗ്നറും തിരിച്ചെത്തി. കെയ്ല്‍ ജെയ്മിസണ്‍, മാറ്റ് ഹെന്റി എന്നിവരാണ് പുറത്തായത്. 

28കാരനായ ജെയ്മീ ഓവര്‍ട്ടന്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സറേയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അഞ്ച് മത്സരങ്ങളില്‍ 21.61 ശരാശരിയില്‍ 21 വിക്കറ്റ് വീഴ്ത്തി. ഇംഗ്ലീഷ് പേസര്‍ ക്രെയ്ഗ് ഓവര്‍ട്ടന്റെ ഇരട്ട സഹോദരനാണ് ജെയ്മീ ഓവര്‍ട്ടന്‍. ഇംഗ്ലണ്ടിനെ ടെസ്റ്റ് ക്രിക്കറ്റില്‍ പ്രതിനിധീകരിക്കുന്ന ആദ്യ ഇരട്ട സഹോദരങ്ങളാവും ഇതോടെ ഇരുവരും. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ ക്രെയ്ഗ് ഓവര്‍ട്ടന്‍ പ്ലേയിംഗ് ഇലവനിലില്ല.

ന്യൂസിലന്‍ഡ്: ടോം ലാഥം, വില്‍ യംഗ്, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ടിം സൗത്തി, ട്രന്റ് ബോള്‍ട്ട്, നീല്‍ വാഗ്നര്‍. 

ഇംഗ്ലണ്ട്: അലക്‌സ് ലീസ്, സാക്ക് ക്രൗളി, ഓലീ പോപ്, ജോ റൂട്ട്, ജോണി ബെയ്ര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ്(ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ്, മാറ്റി പോട്ട്‌സ്, ജെയ്മീ ഓവര്‍ട്ടന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്.