Asianet News MalayalamAsianet News Malayalam

ലോക ചാമ്പ്യന്‍മാരെ നാണംകെടുത്തി അയര്‍ലന്‍ഡ്; ഇംഗ്ലണ്ട് രണ്ടക്കത്തില്‍ പുറത്ത്!

ഇംഗ്ലണ്ടിനെ ഒന്‍പത് ഓവറില്‍ വെറും 13 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ടീം മുര്‍ത്താഗാണ് എറിഞ്ഞൊതുക്കിയത്

England allout by 85 runs in 1st Innings
Author
Lord's Cricket Ground, First Published Jul 24, 2019, 5:56 PM IST

ലണ്ടന്‍: ലോര്‍ഡ്‌സില്‍ അയര്‍ലന്‍ഡ് അത്ഭുതം കാട്ടിയപ്പോള്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 23.4 ഓവറില്‍ 85 റണ്‍സില്‍ പുറത്ത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഒന്‍പത് ഓവറില്‍ വെറും 13 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ടിം മുര്‍ത്താഗാണ് എറിഞ്ഞൊതുക്കിയത്. മൂന്ന് ഇംഗ്ലണ്ട് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്.

സ്കോര്‍ ബോര്‍ഡില്‍ എട്ടു റണ്‍സെത്തിയപ്പോഴേക്കും ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഏകദിനത്തിലെ ബാറ്റിംഗ് മികവില്‍ ടെസ്റ്റില്‍ അരങ്ങേറിയ ജേസണ്‍ റോയ് അഞ്ച് റണ്‍സെടുത്തു പുറത്ത്. പിന്നീട് റോറി ബേണ്‍സും ജോണ്‍ ഡെന്‍ലിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 36 റണ്‍സിലെത്തിച്ചു. ഇതിനുശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ നാടകീയ തകര്‍ച്ച. ജോ ഡെന്‍ലിയെ(23) വീഴ്ത്തിയ മാര്‍ക്ക് അഡെയര്‍ ആണ് ഇംഗ്ലണ്ടിന്റെ അവിശ്വസനീയ തകര്‍ച്ചക്ക് തുടക്കമിട്ടത്. റോറി ബേണ്‍സിനെ(6) മുര്‍ത്താഗും ക്യാപ്റ്റന്‍ ജോ റൂട്ടിനെ(2) അഡെയറും മടക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടി.

ജോണി ബെയര്‍സ്റ്റോ(0), മോയിന്‍ അലി(0), ക്രിസ് വോക്സ്(0) എന്നിവരെകൂടി മുര്‍ത്താഗ് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് 43/7ലേക്ക് കൂപ്പുകുത്തി. സാം കറനും ഓലി സ്റ്റോണും രണ്ടക്കം കടന്നെങ്കിലും ഇംഗ്ലണ്ടിന് ആയുസ് അധികം ബാക്കിയുണ്ടായിരുന്നില്ല. 18 റണ്‍സെടുത്ത കറനെ റാന്‍കിനും 19 റണ്‍സെടുത്ത സ്റ്റോണിനെ അഡെയറും പുറത്താക്കിയതോടെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചു. അയര്‍ലന്‍ഡിനായി അഡെയര്‍ മൂന്നും റാന്‍കിന്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി. 

Follow Us:
Download App:
  • android
  • ios