ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന ഫോമിലുള്ള നായകന്‍ ജോ റൂട്ടിനെ ടി20 ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

ലണ്ടന്‍: ടെസ്റ്റ് പരമ്പരക്ക് ശേഷം നടക്കുന്ന ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഓയിന്‍ മോര്‍ഗന്‍ നായകനാവുന്ന ടീമില്‍ ബെന്‍ സ്റ്റോക്സും ജോസ് ബട്ലറും ജോണി ബെയര്‍സ്റ്റോയുമുണ്ട്. ഡോവിഡ് മലന്‍ ആണ് ഓപ്പണര്‍ സ്ഥാനത്ത്.

ജോഫ്ര ആര്‍ച്ചര്‍ നയിക്കുന്ന പേസ് നിരയില്‍ സാം കറനും ടോം കറനും മാര്‍ക്ക് വുഡ്ഡുമുണ്ട്. ആദില്‍ റഷീദ് സ്പെഷലിസ്റ്റ് സ്പിന്നറായി ടീമിലെത്തുമ്പോള്‍ മോയിന്‍ അലിയും ഓള്‍ റൗണ്ടറായി ടീമിലുണ്ട്.

Scroll to load tweet…

എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന ഫോമിലുള്ള നായകന്‍ ജോ റൂട്ടിനെ ടി20 ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഈ മാസം 26ന് ഇന്ത്യയിലേക്ക് തിരിക്കുന്ന ടീം ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷമാകും പരിശീലനത്തിന് ഇറങ്ങുക.

അഹമ്മദാബാദില്‍ മാര്‍ച്ച് 12 മുതലാണ് ടി20 പരമ്പര തുടങ്ങുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അഞ്ച് മത്സരങ്ങള്‍ക്കും വേദിയാവുന്നത് അഹമ്മദാബാദാണ്.