ലണ്ടന്‍: ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ബെന്‍ സ്റ്റോക്‌സിന് ഇംഗ്ലീഷ് ടീമിന്റെ ഉപനായക സ്ഥാനം നല്‍കിയതാണ് ടീമിലെ സര്‍പ്രൈസ്. മാത്രമല്ല, ഇംഗ്ലണ്ടിന്റെ പുത്തന്‍താരം ജോഫ്ര ആര്‍ച്ചറെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായിട്ടാണ് ആര്‍ച്ചര്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുന്നത്. 

ഏകദിന ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് ആര്‍ച്ചര്‍ക്ക് ടെസ്റ്റ് ടീമിലും ഇടം കൊടുത്തത്. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനല്ലാത്തതിനാല്‍ ആര്‍ച്ചര്‍ കളിക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പില്ല. അയര്‍ലന്‍ഡിനെതിരെ ടെസ്റ്റില്‍ കളിക്കാതിരുന്ന ജോസ് ബട്‌ലറും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. പരിക്ക് കാരണം അയര്‍ലന്‍ഡിനെതിരെ കളിക്കാതിരുന്ന വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണെ ടീമില്‍ ഉള്‍പ്പെടുത്തി. സ്റ്റോക്‌സും ആ ടെസ്റ്റില്‍ കളിച്ചിരുന്നില്ല.

ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ജോണി ബെയ്ര്‍‌സ്റ്റോ, ജേസണ്‍ റോയ, ജയിംസ് ആന്‍ഡേഴ്‌സണ്‍, മൊയീന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ്, ജോ ഡെന്‍ലി, ഒല്ലി സ്റ്റോണ്‍.