MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • തിലക് വര്‍മയും വാഷിംഗ്ടണ്‍ സുന്ദറും പുറത്ത്, സഞ്ജു മൂന്നാം നമ്പറില്‍, ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് സുരേഷ് റെയ്ന

തിലക് വര്‍മയും വാഷിംഗ്ടണ്‍ സുന്ദറും പുറത്ത്, സഞ്ജു മൂന്നാം നമ്പറില്‍, ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് സുരേഷ് റെയ്ന

ടി20 ലോകകപ്പിലെ അടുത്ത മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ താരം സുരേഷ് റെയ്ന. ഈ മാറ്റങ്ങൾ ചെന്നൈയിലെ പിച്ചിൽ ടീമിന് ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2 Min read
Author : Gopalakrishnan C
Published : Feb 25 2026, 12:18 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
മാറ്റം നിര്‍ദേശിച്ച് സുരേഷ് റെയ്ന
Image Credit : ANI

മാറ്റം നിര്‍ദേശിച്ച് സുരേഷ് റെയ്ന

ടി20 ലോകകപ്പ് 2026-ലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്‌വെയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ താരം സുരേഷ് റെയ്ന. മലയാളി താരം സഞ്ജു സാംസണെയും ഓൾറൗണ്ടർ അക്സർ പട്ടേലിനെയും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് റെയ്ന പറഞ്ഞു. വ്യാഴാഴ്ച ചെന്നൈയിലാണ് ഇന്ത്യ-സിംബാബ്‌വെ മത്സരം.

29
സഞ്ജു മൂന്നാം നമ്പറിൽ എത്തണം
Image Credit : Getty

സഞ്ജു മൂന്നാം നമ്പറിൽ എത്തണം

നിലവിൽ ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ ഇടംകൈയ്യൻ ബാറ്റർമാരുടെ എണ്ണം കൂടുതലാണെന്നും സഞ്ജുവിനെ മൂന്നാം നമ്പറിൽ ഇറക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നും റെയ്ന പറഞ്ഞു.

Related Articles

Related image1
ആരാധകർക്ക് നിരാശ, ഇന്ത്യ-പാക് സെമി ഫൈനൽ ഇനി സ്വപ്നം മാത്രം; സെമിയിലെത്തിയാല്‍ ഇന്ത്യക്ക് മുംബൈയില്‍ കളിക്കാം
Related image2
ഇന്ത്യയെ വീഴ്ത്തിയ മില്ലറെ പുകഴ്ത്തി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കുനേരെ ബലാത്സംഗ ഭീഷണിയും ബോഡി ഷെയിമിംഗും
39
സഞ്ജു വരുമ്പോള്‍ തിലക് പുറത്താകും
Image Credit : Getty

സഞ്ജു വരുമ്പോള്‍ തിലക് പുറത്താകും

സഞ്ജു ടീമിലെത്തുമ്പോള്‍ തിലക് വർമയാകും പുറത്താകുകയെന്നും റെയ്ന പറഞ്ഞു. ടോപ്പ് ഓർഡറിൽ രണ്ട് ഇടംകൈയ്യൻമാരുള്ളപ്പോൾ സഞ്ജുവിനെപ്പോലൊരു വലംകൈയ്യൻ ബാറ്റർ മൂന്നാം നമ്പറില്‍ വരുന്നത് ടീമിന് വലിയ മുതൽക്കൂട്ടാകും. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഈ വർഷം സഞ്ജുവിനെ ടീമിലെടുത്തതിനാൽ ചെന്നൈയിലെ ആരാധകരുടെ വലിയ പിന്തുണയും സഞ്ജുവിനുണ്ടാകുമെന്ന് റെയ്ന പറഞ്ഞു.

49
സഞ്ജുവിന് ലഭിച്ചത് ഒരേയൊരു അവസരം
Image Credit : Getty

സഞ്ജുവിന് ലഭിച്ചത് ഒരേയൊരു അവസരം

ഫെബ്രുവരി 12-ന് നമീബിയക്കെതിരായ ഗ്രൂപ്പ് പോരാട്ടത്തില്‍ മാത്രമാണ് സഞ്ജുവിന് ലോകകപ്പില്‍ അവസരം ലഭിച്ചത്. 8 പന്തില്‍ 22 റൺസെടുത്ത് പുറത്തായ സഞ്ജുവിന് പിന്നീട് ഒരു മത്സരത്തിലും അവസരം ലഭിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തിൽ തിലക് വർമ്മ ഒരു റണ്ണിന് പുറത്തായതോടെ സഞ്ജുവിനെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയായിരുന്നു.

59
വാഷിംഗ്ടണിന് പകരം അക്സർ
Image Credit : Getty

വാഷിംഗ്ടണിന് പകരം അക്സർ

വാഷിംഗ്ടൺ സുന്ദറിന് പകരം അക്സർ പട്ടേലിനെ തിരികെ കൊണ്ടുവരണമെന്നും റെയ്ന ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരെ വാഷിംഗ്ടൺ പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ നിർദ്ദേശം. ലോവർ ഓർഡറിൽ റിങ്കു സിംഗും അക്സറും വരുന്നത് ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് വർദ്ധിപ്പിക്കുമെന്ന് റെയ്ന ചൂണ്ടിക്കാട്ടി.

69
വിന്‍ഡീസ്-ദക്ഷിണാഫ്രിക്ക പോരാട്ടം നിർണായകം
Image Credit : Getty

വിന്‍ഡീസ്-ദക്ഷിണാഫ്രിക്ക പോരാട്ടം നിർണായകം

ഇന്ത്യ-സിംബാബ്‌വെ മത്സരത്തിന് തൊട്ടു മുമ്പ് നടക്കുന്ന ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇൻഡീസ് മത്സരഫലം അറിഞ്ഞ ശേഷമാകും ചെന്നൈയിൽ സിംബാബ്‌വെക്കെതിരെ ഇന്ത്യയുടെ സമീപനം എങ്ങനെയെന്ന് തീരുമാനിക്കുകയെന്ന് റെയ്ന പറഞ്ഞു.

79
200 റണ്‍സ് ചെന്നൈയില്‍ എളുപ്പമല്ല
Image Credit : Getty

200 റണ്‍സ് ചെന്നൈയില്‍ എളുപ്പമല്ല

ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സ് അടിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് റെയ്ന പറഞ്ഞു. വലിയ സ്കോര്‍ നേടണമെങ്കില്‍ ശരിയായ ബാറ്റിംഗ് ലൈനപ്പ് തന്നെ ഇന്ത്യ തെരഞ്ഞെടുക്കേണ്ടിവരുമെന്നും റെയ്ന വ്യക്തമാക്കി.

89
ഇന്ത്യയുടെ സെമി സാധ്യതകള്‍
Image Credit : ANI

ഇന്ത്യയുടെ സെമി സാധ്യതകള്‍

ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ജയിക്കേണ്ടതുണ്ട്. പോയിന്‍റ് നില തുല്യമായാൽ റൺ റേറ്റ് മെച്ചപ്പെടുത്താൻ കൊൽക്കത്തയിൽ നടക്കുന്ന അവസാന മത്സരത്തിൽ ടോസ് നിർണ്ണായകമാകും. ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തുകയും ഇന്ത്യ ശേഷിക്കുന്ന രണ്ട് കളികളും ജയിക്കുകയും ചെയ്താൽ ഇന്ത്യക്ക് എളുപ്പത്തിൽ സെമിയിൽ കടക്കാം. എന്നാൽ വെസ്റ്റ് ഇൻഡീസ് വിജയിച്ചാൽ റൺ റേറ്റ് കണക്കിലെടുത്ത് ഇന്ത്യക്ക് കടുത്ത പോരാട്ടം നടത്തേണ്ടി വരും.

99
സുരേഷ് റെയ്ന തെരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍
Image Credit : Getty

സുരേഷ് റെയ്ന തെരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ടി20 ലോകകപ്പ് 2026
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ
സഞ്ജു സാംസൺ

Latest Videos
Recommended Stories
Recommended image1
ഇന്ത്യയെ വീഴ്ത്തിയ മില്ലറെ പുകഴ്ത്തി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കുനേരെ ബലാത്സംഗ ഭീഷണിയും ബോഡി ഷെയിമിംഗും
Recommended image2
ആരാധകർക്ക് നിരാശ, ഇന്ത്യ-പാക് സെമി ഫൈനൽ ഇനി സ്വപ്നം മാത്രം; സെമിയിലെത്തിയാല്‍ ഇന്ത്യക്ക് മുംബൈയില്‍ കളിക്കാം
Recommended image3
ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്, പാകിസ്ഥാൻ സെമി കാണാതെ പുറത്തായോ?, കണക്കിലെ കളികൾ നോക്കാം
Related Stories
Recommended image1
ആരാധകർക്ക് നിരാശ, ഇന്ത്യ-പാക് സെമി ഫൈനൽ ഇനി സ്വപ്നം മാത്രം; സെമിയിലെത്തിയാല്‍ ഇന്ത്യക്ക് മുംബൈയില്‍ കളിക്കാം
Recommended image2
ഇന്ത്യയെ വീഴ്ത്തിയ മില്ലറെ പുകഴ്ത്തി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കുനേരെ ബലാത്സംഗ ഭീഷണിയും ബോഡി ഷെയിമിംഗും
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved