വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യക്കാണ് ഇപ്പോഴും വിജയസാധ്യത. 70 ശതമാനം ഇന്ത്യക്കും 30 ശതമാനം ഇംഗ്ലണ്ടിന് സാധ്യതയാണ് കാണുന്നത്. നാലാം ദിനത്തിലെ ആദ്യ സെഷനായിരിക്കും കളിയുടെ ഗതി തീരുമാനിക്കുക.

വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം 399 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശുന്ന ഇംഗ്ലണ്ടിന് ബാസ്ബോള്‍ കളിച്ചാല്‍ ലക്ഷ്യത്തിലെത്താമെന്ന് മുന്‍ ഇന്ത്യൻ താരം പാര്‍ത്ഥിവ് പട്ടേല്‍. 399 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കണമെങ്കിലും ഇംഗ്ലണ്ടിന്‍റെ സാധ്യത ഇപ്പോഴും അടഞ്ഞിട്ടില്ലെന്നും പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.

വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യക്കാണ് ഇപ്പോഴും വിജയസാധ്യത. 70 ശതമാനം ഇന്ത്യക്കും 30 ശതമാനം ഇംഗ്ലണ്ടിന് സാധ്യതയാണ് കാണുന്നത്. നാലാം ദിനത്തിലെ ആദ്യ സെഷനായിരിക്കും കളിയുടെ ഗതി തീരുമാനിക്കുക. ഇന്ത്യയുടെ പേസര്‍മാരും സ്പിന്നര്‍മാരും വിക്കറ്റെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇങ്ങനെയായിരിക്കണം പരിശീലകന്‍! കാര്യങ്ങള്‍ ഇങ്ങനെയങ്കില്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തൂത്തുവാരിയാലും അത്ഭുതമില്ല

പക്ഷെ അപ്പോഴും മറക്കാതിരിക്കേണ്ട പ്രധാന കാര്യം, 399 റണ്‍സ് വിജലക്ഷ്യം അടിച്ചെടുക്കാനുള്ള ബാറ്റിംഗ് കരുത്ത് ഇംഗ്ലണ്ടിനുണ്ട്. ഹൈദരാബാദ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 400 റണ്‍സടിച്ചത് നമ്മള്‍ കണ്ടതാണ്. ഹൈദരാബാദ് പിച്ചില്‍ നിന്ന് വിശാഖപ്പട്ടണത്തേക്കാള്‍ സ്പിന്‍ ലഭിച്ചിരുന്നു. ഇംഗ്ലണ്ട് നിരയില്‍ ഭീഷണിയാകാവുന്ന നിരവധി താരങ്ങളുണ്ട്. നിലവില്‍ അത് സാക്ക് ക്രോളി ആണ്. ഇനിയവര്‍ക്ക് 332 റണ്‍സ് കൂടി മതി. വിശാഖപട്ടണത്തേക്കാള്‍ മോശം വിക്കറ്റായ ഹൈദരാബാദില്‍ 400 റണ്‍സ് അടിക്കാമെങ്കില്‍ ഇവിടെയും അവര്‍ക്കത് സാധ്യമാണെന്നും പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.

വിശാഖപട്ടണം ടെസ്റ്റില്‍ 399 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം 67-1 എന്ന സ്കോറിലാണ് ക്രീസ് വിട്ടത്. 29 റണ്‍സുമായി സാക്ക് ക്രോളിയും 9 റണ്‍സുമായി നൈറ്റ്‌വാച്ച് മാന്‍ റെഹാന്‍ അഹമ്മദുമാണ് ക്രീസില്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക