എൻഗേജ്മെന്റ് മോതിരവും കാണിച്ചാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സിഎഎ ബേസിലെ വനിതാ ഫുട്ബോൾ മേധാവിയും ലണ്ടനിലെ എഫ്എ ലൈസൻസുള്ള ഏജന്റുമാണ് ഹോഡ്ജ് എന്നാണ് റിപ്പോർട്ട്.
ലണ്ടൻ: സാറാ ടെയ്ലർക്ക് പിന്നാലെ തന്റെ വനിതാ പങ്കാളിയെ വെളിപ്പെടുത്തി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം താരം ഡാനിയേല വ്യാറ്റ്. സോഷ്യൽമീഡിയയിലൂടെയാണ് താരം വെളിപ്പെടുത്തിയത്. എന്റേത്, എന്നെന്നേക്കുമായി- എന്ന അടിക്കുറിപ്പോടെയാണ് പങ്കാളിയെ ചുംബിക്കുന്ന ചിത്രവമായി പോസ്റ്റ് ചെയ്തത്. ജോർജി ഹോഡ്ജാണ് വ്യാറ്റിന്റെ പങ്കാളിയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എൻഗേജ്മെന്റ് മോതിരവും കാണിച്ചാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സിഎഎ ബേസിലെ വനിതാ ഫുട്ബോൾ മേധാവിയും ലണ്ടനിലെ എഫ്എ ലൈസൻസുള്ള ഏജന്റുമാണ് ഹോഡ്ജ് എന്നാണ് റിപ്പോർട്ട്. 31 കാരിയായ വ്യാറ്റ് ഇതുവരെ ഇംഗ്ലണ്ടിനായി 102 ഏകദിനങ്ങളും 143 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
നേരത്തെ പങ്കാളി ഗർഭിണിയായ വിശേഷം പങ്കുവെച്ച് ഇംഗ്ലണ്ട് മുൻ വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്ലറും രംഗത്തെത്തിയിരുന്നു. സോഷ്യൽമീഡിയയിലൂടെയാണ് സാറ കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷം അറിയിച്ചത്. പിന്നാലെയാണ് ഡാനിയേലയും ലെസ്ബിയനാണെന്ന വെളിപ്പെടുത്തൽ നടത്തിയത്.
2022ലാണ് ഇരുവരും സാറാ ടെയ്ലറും പങ്കാളിയും ഡേറ്റിങ് ആരംഭിച്ചത്. 2022 നവംബറിൽ ആദ്യ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. വെളിപ്പെടുത്തലിന് പിന്നാലെ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി താരം രംഗത്തെത്തി. താൻ ഒരു സ്വവർഗാനുരാഗിയാണെന്നും സന്തോഷവാതിയാണെന്നും അവർ ട്വീറ്റ് ചെയ്തു. ഓരോ കുടുംബവും വ്യത്യസ്തമാണ്. കുഞ്ഞിനെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നു ഐവിഎഫ് വഴി അജ്ഞാതനായ ഡോണറിൽ നിന്നാണ് പങ്കാളി ഗർഭിണിയായതെന്നും സാറ വ്യക്തമാക്കി.
