Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ തമ്മിലടി; ബട്‌ലറോട് പിണങ്ങിയ പരിശീലകന്‍ ആന്‍ഡ്യ്രു ഫ്ലിന്‍റോഫ് ടീം വിട്ടു

ഓസ്ട്രേലിയക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ ഫ്ലിന്‍റോഫ് ഇംഗ്ലണ്ട് ടീമിലെ കോച്ചിംഗ് സ്റ്റാഫിന്‍റെ ഭാഗമായി ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

England Cricket Team Coach Andrew Flintoff set to leave national team after fallout with Captain Jos Buttler
Author
First Published Aug 24, 2024, 1:05 PM IST | Last Updated Aug 24, 2024, 1:05 PM IST

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ വൈറ്റ് ബോള്‍ ക്യാപ്റ്റന് ജോസ് ബട്‌ലറും പരിശീലകനായ ആന്‍ഡ്ര്യു ഫ്ലിന്‍റോഫും തമ്മില്‍ കടുത്ത അഭിപ്രായഭിന്നതയെന്ന് റിപ്പോര്‍ട്ട്. ബട്‌ലറുമായി ഒത്തുപോകാനാവില്ലെന്ന് വ്യക്തമാക്കി ഫ്ലിന്‍റോഫ് ടീം ക്യാംപ് വിട്ടതായി ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമിന്‍റെ താല്‍ക്കാലിക കോച്ചായ മാര്‍ക്കസ് ട്രെസ്കോത്തിക് തന്നെ തല്‍ക്കാലം കോച്ച് ആയി തുടരുമെന്നാണ് സൂചന.

ഓസ്ട്രേലിയക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ ഫ്ലിന്‍റോഫ് ഇംഗ്ലണ്ട് ടീമിലെ കോച്ചിംഗ് സ്റ്റാഫിന്‍റെ ഭാഗമായി ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മൂന്ന് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും അടങ്ങുന്ന പരമ്പരയിലാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയക്കെതിരെ കളിക്കുന്നത്. ഹണ്ട്രഡ് ലീഗില്‍ നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്സിന്‍റെ പരിശീലകനായിരുന്ന ഫ്ലിന്‍റോഫിനെ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമിന്‍റെ കണ്‍സള്‍ട്ടന്‍റായിട്ടായിരുന്നു നിയമിച്ചത്.

കോലിയുടെ ജേഴ്സിക്ക് 40 ലക്ഷം, രോഹിത്തിന്‍റെ ബാറ്റിന് 24 ലക്ഷം, കെ എല്‍ രാഹുല്‍ ലേലത്തിലൂടെ നേടിയത്

എന്നാല്‍ ജോസ് ബട്‌ലറുമായുള്ള ഭിന്നതമൂലം തുടരാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഫ്ലിന്‍റോഫ് ടീം വിട്ടത്. അതേസമയം ബട്‌ലര്‍ ക്യാപ്റ്റനായി തുടരുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ടി20 ലോകകപ്പിലും ഫ്ലിന്‍റോഫ് പരിശീലകനായി ഇംഗ്ലണ്ട് ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ നിലവിലെ ചാമ്പ്യൻമാരായിരുന്ന ഇംഗ്ലണ്ട് ഫൈനലിലെത്താതെ പുറത്തായി. തുടര്‍ന്ന് വൈറ്റ് ബോള്‍ ടീം പരിശീലകനായ മാത്യു മോട്ടിനെ മാറ്റി പകരം മാര്‍ക്കസ് ട്രെസ്കോത്തിക്കിന് ഇംഗ്ലണ്ട് പരിശീലകന്‍റെ താല്‍ക്കാലിക ചുമതല നല്‍കുകയും ചെയ്തു.

അതേസമയം, ബട്‌ലറുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ട്രെസ്കോത്തിക്കിനെ തന്നെ മുഴുവന്‍ സമയ കോച്ചായി ഇംഗ്ലണ്ട് നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമിന്‍റെ പരിശീലകാനാകുന്നത് പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ട്രെസ്ക്കോത്തിക് ഇന്നലെ പ്രതികരിച്ചിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios