സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര നേടിയെങ്കിലും ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടി20യില്‍ കുറഞ്ഞ ഓവര്‍ നിരക്ക് ഇംഗ്ലണ്ടിന് തിരിച്ചടിയാവുകയായിരുന്നു. ഇതോടെ താരങ്ങള്‍ മത്സരത്തിന്റെ 20 പിഴ അടയ്‌ക്കേണ്ടിവരും. നിശ്ചിത സമയത്തിന് ഒരു ഓവര്‍ കുറച്ചാണ് ഇംഗ്ലണ്ട് എറിഞ്ഞത്. പരമ്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

മത്സരരം നിയന്ത്രിച്ച അഡ്രിയാന്‍ ഹോള്‍ഡ്‌സ്‌റ്റോക്, അലാഹുദ്ദീന്‍ പലേക്കര്‍ തേര്‍ഡ് അംപയര്‍ ബോന്‍ഗാനി ജെലെ, ഫോര്‍ത്ത് അംപയര്‍ ബ്രാഡ് വൈറ്റ് എന്നിവരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇംഗ്ലീഷ്  ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ഇക്കാര്യം അംഗീകരിച്ചു.

മത്സരത്തില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് അഞ്ച് പന്ത് ശേഷിക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.