മോശം തുടക്കമാണ് സന്ദര്‍ശകര്‍ക്ക് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്ക് (0) ബൗള്‍ഡായി. എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ റൂസോ, ഹെന്‍ഡ്രിക്‌സിന് പിന്തുണ നല്‍കി.
സതാംപ്ടണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (ENG vs SA) നിര്‍ണായകമായ മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിന് 192 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് റീസ് ഹെന്‍ഡ്രിക്‌സ് (70), എയ്ഡന്‍ മാര്‍ക്രം (51) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. റിലീ റൂസ്സോ (31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഡേവിഡ് വില്ലി ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമാണ് സന്ദര്‍ശകര്‍ക്ക് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്ക് (0) ബൗള്‍ഡായി. എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ റൂസോ, ഹെന്‍ഡ്രിക്‌സിന് പിന്തുണ നല്‍കി. റൂസോയായിരുന്നൂ കൂടുതല്‍ അറ്റാക്ക് ചെയ്ത് കളിച്ചത്. ഇരുവരും 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റൂസ്സോയെ ബൗള്‍ഡാക്കി മൊയീന്‍ അലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി.
പിന്നീടെത്തിയ മാര്‍ക്രം നിര്‍ണായക ഇന്നിംഗ്‌സ് പുറത്തെടുത്തു. ഹെന്‍ഡ്രിക്‌സിനൊപ്പം 87 റണ്‍സാണ് മാര്‍ക്രം കൂട്ടിചേര്‍ത്തത്. ഹെന്‍ഡ്രിക്‌സിനെ ക്രിസ് ജോര്‍ദാന്‍ മടക്കി. ഒമ്പത് ബൗണ്ടറികളുടെ സാഹയത്തോടെയാണ് ഹെന്‍ഡ്രിക്‌സ് 70 അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ഡേവിഡ് മില്ലര്‍ (9 പന്തില്‍ 22) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് (8) പുറത്തായ മറ്റൊരു താരം. മാര്‍ക്രം അഞ്ച് ബൗണ്ടറികള്‍ കണ്ടെത്തി.
'യുവതാരങ്ങള്‍ ചരിത്രം രചിക്കുന്നു'; ജെറെമി ലാല്‍റിന്നുംഗയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
മറപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സെടുത്തിട്ടുണ്ട്. ജേസണ്‍ റോയ് (11), ജോസ് ബട്‌ലര്‍ (4) എന്നിവരാണ് ക്രീസില്‍. പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട്് ജയിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
സിംബാബ്‌വെക്കെതിരെ ബംഗ്ലാദേശിന് ജയം
ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ബംഗ്ലാദേശിന് ജയം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്‌വെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ സന്ദര്‍ശകര്‍ 17.3 ഓവറില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ബാംഗ്ലാദേശ് ഒപ്പമെത്തി. ആദ്യ മത്സരം സിംബാബ്‌വെ ജയിച്ചിരുന്നു. ബംഗ്ലാദേശിനായി അഞ്ച് വിക്കറ്റ് നേടിയ മൊസദെക് ഹുസൈനാണ് മാന്‍ ഓഫ് ദ മാച്ച്. നിര്‍ണായകമായ അവസാന മത്സരം ചൊവ്വാഴ്ച്ച നടക്കും.
