Asianet News MalayalamAsianet News Malayalam

'യുവതാരങ്ങള്‍ ചരിത്രം രചിക്കുന്നു'; ജെറെമി ലാല്‍റിന്നുംഗയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

19 വയസ് മാത്രമുള്ള താരം പുരുഷന്മാരുടെ 67 കിലോ ഗ്രാം വിഭാഗത്തിലാണ് സ്വര്‍ണം നേടിയത്. 
ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. ഇന്നലെ വനിതകളുടെ ഭാരദ്വേഹനത്തില്‍ മീരാബായി ചനു സ്വര്‍ണമണിഞ്ഞിരുന്നു. 

PM Modi congratulates Jeremy Lalrinnunga after he won CWG 2022
Author
New Delhi, First Published Jul 31, 2022, 8:48 PM IST

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ യുവതാരം ജെറെമി ലാല്‍റിന്നുംഗയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 19 വയസ് മാത്രമുള്ള താരം പുരുഷന്മാരുടെ 67 കിലോ ഗ്രാം വിഭാഗത്തിലാണ് സ്വര്‍ണം നേടിയത്.  ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. ഇന്നലെ വനിതകളുടെ ഭാരദ്വേഹനത്തില്‍ മീരാബായി ചനു സ്വര്‍ണമണിഞ്ഞിരുന്നു. 

ജെറെമിയുടെ സ്വര്‍ണ നേട്ടത്തിന് പിന്നാലെ മോദി ട്വിറ്ററില്‍ അഭിനന്ദന കുറിപ്പിട്ടു. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ... ''നമ്മുടെ യുവതാരങ്ങള്‍ ചരിത്രം രചിക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംഗ്‌സ് ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ .. അഭിനന്ദനങ്ങള്‍. ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം രാജ്യത്തിന്റെ അഭിമാനമായി. ഭാവിയിലും തിളങ്ങാനാവട്ടെ, എല്ലാവിധ ആശംസകളും.'' മോദി ട്വിറ്ററില്‍ കുറിച്ചിട്ടു.

ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും അഭിനനന്ദ കുറിപ്പിട്ടിരുന്നു. ജെറെമിക്കൊപ്പം മീരാബായി ചനുവിനേയും സച്ചിന്‍ ട്വിറ്ററിലെ കുറിപ്പില്‍ അഭിനന്ദിക്കുന്നുണ്ട്. ട്വീറ്റ് വായിക്കാം...

കരിയറിലെ തന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്നെ ജെറെമി ലാല്‍റിന്നുംഗ സ്വര്‍ണവുമായി വിസ്മയിപ്പിക്കുകയായിരുന്നു. സ്നാച്ചില്‍ 140 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 160 കിലോയുമായി ആകെ 300 കിലോയാണ് ജെറെമി ലാല്‍റിന്നുംഗ ഉയര്‍ത്തിയത്. ജെറെമി ഉയര്‍ത്തിയ 300 കിലോ ഗെയിംസ് റെക്കോര്‍ഡാണ്. സ്നാച്ചിലെ ജെറെമിയുടെ 140 കിലോയും പുതിയ ഗെയിംസ് റെക്കോര്‍ഡായി മാറി. എന്നാല്‍ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ജെറെമിക്ക് പരിക്കേറ്റത് ആശങ്കയാണ്. 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതുവരെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയിട്ടുള്ളത്. വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ മീരാബായി ചനുവിലൂടെയാണ് ആദ്യ സ്വര്‍ണമെത്തിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണ് മീരാബായി സ്വര്‍ണം നിലനിര്‍ത്തിയത്. 

ഭാരദ്വേഹനത്തില്‍ പുരുഷ വിഭാഗം 55 കിലോ വിഭാഗത്തില്‍ സങ്കേത് സാര്‍ഗര്‍ വെള്ളിയും 61 കിലോഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു. രണ്ടാം ദിവസത്തെ അവസാന മത്സരത്തില്‍ ബിന്ധ്യാറാണി ദേവിയിലൂടെ ഗെയിംസില്‍ ഇന്ത്യ നാലാം മെഡല്‍ സ്വന്തമാക്കുകയായിരുന്നു. ഭാരോദ്വഹനത്തിലെ 55 കിലോ വിഭാഗത്തിലാണ് ബിന്ധ്യാറാണിയുടെ മെഡല്‍നേട്ടം.
 

Follow Us:
Download App:
  • android
  • ios