Asianet News MalayalamAsianet News Malayalam

നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്! മറുപടി ബാറ്റിംഗില്‍ ബെയര്‍സ്‌റ്റോ മടങ്ങി

മോശം തുടക്കമായിരുന്നു ഓസീസിന്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ് (11), ഡേവിഡ് വാര്‍ണര്‍ (15) എന്നിവരുടെ വിക്കറ്റുകള്‍ ഓസ്‌ട്രേലിയക്ക് നഷ്ടമായി.

england need 287 run to win against australia in odi world cup 2022
Author
First Published Nov 4, 2023, 6:48 PM IST

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിന് 287 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് മര്‍നസ് ലബുഷെയ്ന്‍ (77), സ്റ്റീവന്‍ സ്മിത്ത് (44), കാമറൂണ്‍ ഗ്രീന്‍ (47) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ക്രിസ് വോക്‌സ് ഇംഗ്ലണ്ടിനായി നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ... എന്ന നിലയിലാണ്.  ഇന്ന് ജയിച്ചാല്‍ മാത്രമാണ് നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിന് ലോകകപ്പില്‍ തുടരനാവുക.

മോശം തുടക്കമായിരുന്നു ഓസീസിന്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ് (11), ഡേവിഡ് വാര്‍ണര്‍ (15) എന്നിവരുടെ വിക്കറ്റുകള്‍ ഓസ്‌ട്രേലിയക്ക് നഷ്ടമായി. ഇരുവരേയും വോക്‌സാണ് മടക്കിയത്. 38 റണ്‍സ് മാത്രമാണ് അപ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. പിന്നീട് സ്മിത്ത് - ലബുഷെയ്ന്‍ സഖ്യം ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഇരുവരും 75 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ സ്മിത്തിനെ പുറത്താക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ജോഷ് ഇന്‍ഗ്ലിസിനാവട്ടെ (3) തിളങ്ങാനായാതുമില്ല.

ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പകരം ടീമിലെത്തിയ ഗ്രീന്‍, ലബുഷെയ്‌നൊപ്പം ചേര്‍ന്നതോടെ ഓസീസ് അനായാസം റണ്‍ കണ്ടെത്തിത്തുടങ്ങി. ഇരുവരും 61 റണ്‍സ് കൂട്ടിചേര്‍ത്തു. ലബുഷെയ്‌നെ മാര്‍ക്ക് വുഡ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ മാര്‍കസ് സ്റ്റോയിനിസ് (35) മോശമല്ലാത്ത സംഭവാന നല്‍കി. എന്നാല്‍ ഗ്രീന്‍ മടങ്ങിയതിന് പിന്നാലെ സ്‌റ്റോയിസിസ് മടങ്ങിയത് ഓസീസിന് തിരിച്ചടിയായി. 

പാറ്റ് കമ്മിന്‍സ് (10), മിച്ചല്‍ സ്റ്റാര്‍ക്ക് (10) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല. ആഡം സാംപ (19 പന്തില്‍ 29) മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ജോഷ് ഹേസല്‍വുഡ് (1) പുറത്താവാതെ നിന്നു.  

Follow Us:
Download App:
  • android
  • ios