ടി20 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് അഡ്‌ലെയ്ഡില്‍ പിറന്നത്. 2019ല്‍ ന്യൂസിലന്‍ഡിനെതിരെ നേപ്പിയറില്‍ ഡേവിഡ് മലാന്‍- ഓയിന്‍ മോര്‍ഗന്‍ നേടിയ 182 റണ്‍സാണ് ഒന്നാം സ്ഥാനത്ത്.

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമിയില്‍ 10 വിക്കറ്റിന്റെ വിജയത്തോടെ നിരവധി റെക്കോര്‍ഡുകളാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാരായ അലക്‌സ് ഹെയ്ല്‍സ്- ജോസ് ബട്‌ലര്‍ സഖ്യം സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റണ്‍സ് വിജയലക്ഷ്യം ഹെയ്ല്‍സ് (86)- ബട്‌ലര്‍ (80) സഖ്യത്തിലൂടെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 16 ഓവറില്‍ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നിരുന്നു. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ പാകിസ്ഥാനാണ് ഇംഗ്ലണ്ടിന്റെ എതിരാളി.

ടി20 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് അഡ്‌ലെയ്ഡില്‍ പിറന്നത്. 2019ല്‍ ന്യൂസിലന്‍ഡിനെതിരെ നേപ്പിയറില്‍ ഡേവിഡ് മലാന്‍- ഓയിന്‍ മോര്‍ഗന്‍ നേടിയ 182 റണ്‍സാണ് ഒന്നാം സ്ഥാനത്ത്. 2020ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബട്‌ലര്‍- ഡേവിഡ് മലാന്‍ സഖ്യം 167 റണ്‍സ് നേടിയത് മൂന്നാമതായി. ഇന്ത്യക്കെതിരെ ഒരു എതിര്‍ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ട് കൂടിയാണിത്. ഈ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ക്വിന്റണ്‍ ഡി കോക്ക്- ഡേവിഡ് മില്ലര്‍ നേടിയ 174 റണ്‍സാണ് ഒന്നാമത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ബാബര്‍ അസം- മുഹമ്മദ് റിസ്‌വാന്‍ നേടിയ 152 റണ്‍സ് മൂന്നാം സ്ഥാനത്തുണ്ട്.

പവര്‍ പ്ലേ എങ്ങനെ പവറാക്കണം, രോഹിത്തിനെയും രാഹുലിനെയും പാഠം പഠിപ്പിച്ച് ഹെയ്ല്‍സും ബട്‌ലറും

ടി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന് പാട്‌നര്‍ഷിപ്പാണ് അഡ്‌ലെയ്ഡില്‍ കുറിച്ചിട്ടത്. 170 റണ്‍സാണ് ഇരുവരും നേടിയത്. ഇതേ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ സഖ്യമായ ക്വിന്റണ്‍ ഡി കോക്ക്- റീലി റൂസ്സോ നേടിയ 168 റണ്‍സാണ് ഇരുവരും മറികടന്നത്. 2010 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മുന്‍ ശ്രീലങ്കന്‍ താരങ്ങളായ മഹേല ജയവര്‍ധനെ- കുമാര്‍ സംഗക്കാര നേടിയ 166 റണ്‍സ് മൂന്നാം സ്ഥാനത്തായി. 2021 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ഓപ്പണര്‍മാരായ ബാബര്‍ അസം- മുഹമ്മദ് റിസ്‌വാന്‍ എന്നിവര്‍ ചേര്‍ന്ന് നേടിയ 152 റണ്‍സും പട്ടികയിലുണ്ട്. 

അഡ്‌ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. വിരാട് കോലി (50), ഹാര്‍ദിക് പാണ്ഡ്യ (33 പന്തില്‍ 63) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. ക്രിസ് ജോര്‍ദാന്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട്, പാകിസ്ഥാനെ നേരിടും.