Asianet News MalayalamAsianet News Malayalam

ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് തിരിച്ചുവരവിനൊരുങ്ങി ആര്‍ച്ചര്‍, കൗണ്ടിയില്‍ കളിക്കും

കൈവിരലില്‍ തറച്ചുകയറിയ കുപ്പിച്ചില്ല് നീക്കം ചെയ്യാന്‍ മാര്‍ച്ചില്‍ ശസ്ത്രക്രിയക്ക് വിധേയനായ ആര്‍ച്ചര്‍ ഐപിഎല്ലില്‍ കളിക്കുമെന്ന് ആദ്യം വാര്‍ത്തകള്‍ വന്നെങ്കിലും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഇത് നിഷേധിച്ചു.

England pacer Jofra Archer to return with Sussex
Author
London, First Published May 13, 2021, 12:06 PM IST

ലണ്ടന്‍: ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുശേഷം പരിക്കിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങയി ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. വ്യാഴാഴ്ച തുടങ്ങന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സസെക്സിനുവേണ്ടി പന്തെറിഞ്ഞാണ് ആര്‍ച്ചര്‍ പരിക്കിന്‍റെ ഇടവേളക്കുശേഷം തിരിച്ചെത്തുന്നത്. പരിക്കിനെത്തുടര്‍ന്ന് ആര്‍ച്ചര്‍ക്ക് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായും കളിക്കാനായിരുന്നില്ല.

ജനുവരിയില്‍ വീട്ടിലെ അക്വേറിയം വൃത്തിയാക്കുമ്പോള്‍ താഴെ വീണ് പൊട്ടിയപ്പോള്‍ ആര്‍ച്ചറുടെ കൈവിരലില്‍ കുപ്പിച്ചില്ല് തറച്ചുകയറിയിരുന്നു. എന്നാല്‍ വേദന കാര്യമാക്കാതെ ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റിലും അഞ്ച് ടി20 മത്സരങ്ങളിലും പന്തെറിഞ്ഞ ആര്‍ച്ചര്‍ വേദന കലശലായതോടെ ഏകദിന പരമ്പരയില്‍ പന്തെറിയാന്‍ കാത്തുനില്‍ക്കാതെ ഇംഗ്ലണ്ടിലെക്ക് മടങ്ങിയിരുന്നു.

കൈവിരലില്‍ തറച്ചുകയറിയ കുപ്പിച്ചില്ല് നീക്കം ചെയ്യാന്‍ മാര്‍ച്ചില്‍ ശസ്ത്രക്രിയക്ക് വിധേയനായ ആര്‍ച്ചര്‍ ഐപിഎല്ലില്‍ കളിക്കുമെന്ന് ആദ്യം വാര്‍ത്തകള്‍ വന്നെങ്കിലും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഇത് നിഷേധിച്ചു. ഓഗസ്റ്റില്‍ ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനം പുനരാരംഭിച്ച ആര്‍ച്ചര്‍ സസെക്സിനായി കളിച്ച് വീണ്ടും ഫോമിലാവാനുള്ള തയാറെടുപ്പിലാണ്.  2018 സെപ്റ്റംബറിനുശേഷം ആദ്യമായാണ് ആര്‍ച്ചര്‍ സസെക്സിനായി പന്തെറിയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios