ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ ലീച്ച് 26 ഓവറുകള്‍ എറിഞ്ഞിരുന്നെങ്കിലം രണ്ടാം ഇന്നിംഗ്സില്‍ പരിക്ക് മൂലം കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്യാനായിരുന്നല്ല.

വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് തൊട്ടു മുമ്പ് ഇംഗ്ലണ്ടിന് തിരിച്ചടി. ആദ്യ ടെസ്റ്റിനിടെ കാല്‍മുട്ടിന് പരിക്കേറ്റ സ്പിന്നര്‍ ജാക് ലീച്ച് രണ്ടാം ടെസ്റ്റില്‍ കളിക്കില്ല. നാളെ വിശാഖപട്ടണത്താണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ജാക് ലീച്ച് കളിക്കില്ലെന്ന് ഉറപ്പായതോടെ നാലു സ്പിന്നര്‍മാരുമായി വിശാഖപട്ടണം ടെസ്റ്റിലിറങ്ങാമെന്ന ഇംഗ്ലണ്ടിന്‍റെ തന്ത്രവും പാളി.

ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് ലീച്ചിന്‍റെ ഇടതു കാല്‍മുട്ടില്‍ പരിക്കേറ്റത്. ലീച്ചിന്‍റെ പരിക്ക് ഗുരുതരമാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തിന് തിരിച്ചുവരാനാകുമെന്നാണ് കരുതുന്നതെന്നും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് സ്കൈ സ്പോര്‍ട്സിനോട് പറഞ്ഞു.

ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്താൻ നിർണായക നീക്കവുമായി ഇന്ത്യ, രണ്ടാം ടെസ്റ്റിൽ പ്ലേയിംഗ് ഇലവനിൽ 4 സ്പിന്നർമാർ

ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ ലീച്ച് 26 ഓവറുകള്‍ എറിഞ്ഞിരുന്നെങ്കിലം രണ്ടാം ഇന്നിംഗ്സില്‍ പരിക്ക് മൂലം കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്യാനായിരുന്നല്ല. വിശാഖപട്ടണത്ത് ലീച്ചിന് പകരം ഷൊയ്ബ് ബാഷിര്‍ ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നാണ് കരുതുന്നത്. വിസ പ്രശ്നങ്ങള്‍ കാരണം ഇന്ത്യയിലെത്താന്‍ വൈകിയതിനാല്‍ ബാഷിറിന് ആദ്യ ടെസ്റ്റില്‍ ടീമിനൊപ്പം ചേരാനായിരുന്നില്ല.

വിശാഖപട്ടണം അശ്വിനും രോഹിത്തും നിറഞ്ഞാടിയ ഇന്ത്യയുടെ ഭാഗ്യവേദി, പക്ഷെ ടോസ് നിര്‍ണായകമാകും

ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 190 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിട്ടും ഇംഗ്ലണ്ട് ഒലി പോപ്പിന്‍റെ സെഞ്ചുറി കരുത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ 400 ലേറെ റണ്‍സടിച്ച് 28 റണ്‍സിന്‍റെ ആവേശ ജയം സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലാണിപ്പോള്‍. ഹൈദരാബാദിനെക്കാള്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ കിട്ടുമെന്ന് കരുതുന്ന വിശാഖപട്ടണത്ത് നാലു സ്പിന്നര്‍മാരുമായി ഇറങ്ങാനായിരുന്നു ഇംഗ്ലണ്ട് പദ്ധതിയിട്ടിരുന്നത്. മറുവശത്ത് ഇന്ത്യയും പരിക്കിന്‍റെ ആശങ്കയിലാണ്. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കായി കളിക്കുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക