അശ്വിനെ ഒവിവാക്കിയത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ എക്കാലത്തെയും വലിയ ഒഴിവാക്കലായി കണക്കാക്കപ്പെടുമെന്നും 413 ടെസ്റ്റ് വിക്കറ്റുകളും അഞ്ച് ടെസ്റ്റ് സെഞ്ചുറികളുമുള്ള ഒരു കളിക്കാരനെ ഒഴിവാക്കിയതിനെ ഭ്രാന്തെന്ന് വിളിക്കേണ്ടിവരുമെന്നും വോണ്‍ ട്വീറ്റ് ചെയ്തു.

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ഉള്‍പ്പെടുത്താതിരുന്ന ഇന്ത്യന്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. അശ്വിനെ ഒഴിവാക്കിയതിനെ ഭ്രാന്തെന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കുകയെന്ന് വോണ്‍ ചോദിച്ചു.

അശ്വിനെ ഒവിവാക്കിയത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ എക്കാലത്തെയും വലിയ ഒഴിവാക്കലായി കണക്കാക്കപ്പെടുമെന്നും 413 ടെസ്റ്റ് വിക്കറ്റുകളും അഞ്ച് ടെസ്റ്റ് സെഞ്ചുറികളുമുള്ള ഒരു കളിക്കാരനെ ഒഴിവാക്കിയതിനെ ഭ്രാന്തെന്ന് വിളിക്കേണ്ടിവരുമെന്നും വോണ്‍ ട്വീറ്റ് ചെയ്തു.

Scroll to load tweet…

പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും കളിക്കാതിരുന്ന അശ്വിനെ ഓവലിലെ സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് രവീന്ദ്ര ജഡേജയെ ഏക സ്പിന്നറായി നിലനിര്‍ത്തിയപ്പോള്‍ മുഹമ്മദ് ഷമിക്ക് പകരം ഉമേഷ് യാദവിനെയും ഇഷാന്ത് ശര്‍മക്ക് പകരം ഷര്‍ദ്ദുല്‍ ഠാക്കൂറിനെയുമാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

അശ്വിനെ നേരിടാന്‍ ഇംഗ്ലണ്ട് ഒരുങ്ങിക്കഴിഞ്ഞുവെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് നേരത്തെ പറഞ്ഞിരുന്നു. അശ്വിനെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ അത് കണ്ട് ആദ്യം ഞെട്ടുക താനായിരിക്കുമെന്ന് വോണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.