Asianet News MalayalamAsianet News Malayalam

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര, പുതിയ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്

മുമ്പ് ഏകദിനങ്ങളിൽ ഇം​ഗ്ലണ്ടിനെ നയിച്ചിട്ടുള്ള ബ്രോഡ് ഇതാദ്യമായാണ് ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാവുന്നത്. 2011 മുതൽ 2014വരെ ഇം​ഗ്ലണ്ടിനെ 27 ടി20 മത്സരങ്ങളിലും മൂന്ന് ഏകദിനങ്ങളിലും ബ്രോഡ് ഇം​ഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്.

England vs New Zealand: England named new vice-captain for Test series against New Zealand
Author
London, First Published Jun 1, 2021, 7:40 PM IST

ലണ്ടൻ: നാളെ തുടങ്ങുന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സീനിയർ താരം സ്റ്റുവർട്ട് ബ്രോഡിനെ ഇം​ഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റനായി തെര‍ഞ്ഞെടുത്തു. പരിക്കുമൂലം ബെൻ സ്റ്റോക്സ് കളിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ബ്രോഡിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്നതിനിടെയാണ് സ്റ്റോക്സിന്റെ വിരലിന് പരിക്കേറ്റത്. ജോ റൂട്ടാണ് ഇം​ഗ്ലണ്ടിനെ നയിക്കുന്നത്.

കഴിഞ്ഞ വർഷം റൂട്ടിന്റെ ആഭാവത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ സ്റ്റോക്സ് ഇം​ഗ്ലണ്ടിനെ നയിച്ചിരുന്നു. മുമ്പ് ഏകദിനങ്ങളിൽ ഇം​ഗ്ലണ്ടിനെ നയിച്ചിട്ടുള്ള ബ്രോഡ് ഇതാദ്യമായാണ് ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാവുന്നത്. 2011 മുതൽ 2014വരെ ഇം​ഗ്ലണ്ടിനെ 27 ടി20 മത്സരങ്ങളിലും മൂന്ന് ഏകദിനങ്ങളിലും ബ്രോഡ് ഇം​ഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. സ്റ്റോക്സ് വൈസ് ക്യാപ്റ്റനാവും മുമ്പ് സീനിയർ താരമായ ജെയിംസ് ആൻഡേഴ്സണായിരുന്നു ഇം​ഗ്ലണ്ടി് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നത്.

Also Read: ക്ലാസിക്ക് കവര്‍ ഡ്രൈവും പുള്‍ ഷോട്ടും; ആറ് വയസുകാരി ഫാത്തിമയ്ക്ക് കയ്യടിച്ച് ജമീമ റോഡ്രിഗസ്- വീഡിയോ

നാളെ  ലോർഡ്സിലാണ് ഇം​ഗ്ലണ്ട്-ന്യൂസിലൻഡ് ആദ്യ ടെസ്റ്റ്. 10ന് ബർമിം​ഗ്ഹാമിൽ രണ്ടാം ടെസ്റ്റ് നടക്കും. സ്റ്റോക്സിന് പുറമെ സൂപ്പർ താരങ്ങളായ ജോസ് ബട്‌ലർ, ജോഫ്ര ആർച്ചർ എന്നിവരില്ലാതെയാണ് ഇം​ഗ്ലണ്ട് ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിനിറങ്ങുന്നത്. പരിക്കുമൂലമാണ് ബട്‌ലർക്കും ആർ‌ച്ചർക്കും ടെസ്റ്റ് പരമ്പര നഷ്‍ടമായത്. ബട്ലറുടെ അഭാവത്തിൽ ജെയിംസ് ബ്രേസിയാണ് ആദ്യ ടെസ്റ്റിൽ ഇം​ഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറാകുക. ആദ്യ ടെസ്റ്റിൽ സ്റ്റേഡിയത്തിലേക്ക് 7000 കാണികളെ പ്രവേശിപ്പിക്കും.

Follow Us:
Download App:
  • android
  • ios