Asianet News MalayalamAsianet News Malayalam

ഓവല്‍ ടെസ്റ്റ്: ദക്ഷിണാഫ്രിക്ക വീണ്ടും തരിപ്പണം, ഇംഗ്ലണ്ടിന് അതേ നാണയത്തില്‍ തിരിച്ചടി

മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടും ബാറ്റിംഗ് തകര്‍ച്ചയിലാണ്. ഒന്നാം ദിനം മഴയും വെളിച്ചക്കുറവും മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തിട്ടുണ്ട്. 11 റണ്‍സോടെ ബെന്‍ ഫോക്സും ക്യാപ്റ്റന്‍ മൂന്ന് റണ്ണുമായി ഒലി റോബിന്‍സണും ക്രീസില്‍. ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ ജാന്‍സണ്‍ നാലും കാഗിസോ റബാഡ രണ്ടും വിക്കറ്റെടുത്തു.

England vs South Africa, 3rd Test Day-1 Match Report
Author
First Published Sep 10, 2022, 11:12 PM IST

കെന്‍സിംഗ്ടണ്‍ ഓവല്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം 36.2 ഓവറില്‍ 118 റണ്‍സിന് ഓള്‍ ഔട്ടായി. 30 റണ്‍സെടുത്ത മാര്‍ക്കോ ജാന്‍സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി ഒലി റോബിന്‍സണ്‍ അഞ്ചും സ്റ്റുവര്‍ട്ട് ബ്രോഡ് നാലും വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടും ബാറ്റിംഗ് തകര്‍ച്ചയിലാണ്. ഒന്നാം ദിനം മഴയും വെളിച്ചക്കുറവും മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തിട്ടുണ്ട്. 11 റണ്‍സോടെ ബെന്‍ ഫോക്സും ക്യാപ്റ്റന്‍ മൂന്ന് റണ്ണുമായി ഒലി റോബിന്‍സണും ക്രീസില്‍. ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ ജാന്‍സണ്‍ നാലും കാഗിസോ റബാഡ രണ്ടും വിക്കറ്റെടുത്തു.

തുടക്കം മുതല്‍ തകര്‍ച്ച

ടോസിലെ നഷ്ടം ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിലും ബാധിച്ചു. രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിനെ(1) വീഴ്ത്തി റോബിന്‍സണ്‍ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചക്ക് വഴിമരുന്നിട്ടു. തൊട്ടുപിന്നാലെ സറെല്‍ എര്‍വീയെ(0) ആന്‍ഡേഴ്സണ്‍ മടക്കി. കീഗാന്‍ പീറ്റേഴ്സണെ(12)യും മള്‍ഡറെയും(3) മടക്കി റോബിന്‍സണും റിക്കിള്‍ടണെയും(11), സോണ്ടോയെും(23) വീഴ്ത്തി ബ്രോഡും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു.

ഏഷ്യാ കപ്പ്: ഇന്ത്യയെയും അഫ്ഗാനെയും പുറത്താക്കിയ രണ്ട് സിക്സറുകള്‍ പറത്തിയ ആ ബാറ്റ് നസീം ഷാ ലേലം ചെയ്യുന്നു

പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച മാര്‍ക്കോ ജാന്‍സണും(30) കേശവ് മഹാരാജും(18) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 100ന് അടുത്തെത്തിച്ചെങ്കിലും  റോബിന്‍സണും ബ്രോഡും ചേര്‍ന്ന്  ഇരുവരെയും മടക്കി ദക്ഷിണാഫ്രിക്കയുടെ അവസാന പ്രതീക്ഷയും എറിഞ്ഞിട്ടു.

ഇംഗ്ലണ്ടിനും അടിതെറ്റി

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ ഇംഗ്ലണ്ടിനും അടിതെറ്റി. ഓപ്പണര്‍മാരായ അലക്സ് ലീസിനെയും(13), സാക്ക് ക്രോളിയെയും(5) തുടക്കത്തിലെ മടക്കി ജാന്‍സന്‍ പിന്നാലെ ജോ റൂട്ടിനെയും(23), ഹാരി ബ്രൂക്കിനെയും(12) വീഴ്ത്തി ഇംഗ്ലണ്ടിനെ 107-4ലേക്ക് തള്ളിയിട്ടു. ഇംഗ്ലണ്ട് നിരയില്‍ വീണ നാലു വിക്കറ്റും സ്വന്തമാക്കി ജാന്‍സണ്‍ ബൗളിംഗിലും കരുത്തു കാട്ടി. അര്‍ധസെഞ്ചുറി നേടിയ ഒലി പോപ്പും(67) ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും(6) രക്ഷകരാകുമെന്ന് കരുതിയെങ്കിലും പോപ്പിനെ റബാഡയും സ്റ്റോക്സിനെ(6) നോര്‍ക്യയും വീഴ്ത്തി. പിന്നാലെ ബ്രോഡിനെ(6) കൂടി മടക്കി റബാഡ ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ചു. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ഇംഗ്ലണ്ടിനിപ്പോള്‍ 36 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. പരമ്പരയിലെ ആദ്യ ടെസ്റ്റ് ദക്ഷിണാഫ്രിക്കയും രണ്ടാം ടെസ്റ്റ് ഇംഗ്ലണ്ടുമാണ് ജയിച്ചത്.

Follow Us:
Download App:
  • android
  • ios