ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. ജമീമ റോഡ്രിഗസ്, സ്‌നേഹ് റാണ, പൂനം യാദവ് എന്നിവരാണ് ടീമിലെത്തി. 

ടോന്റണ്‍: ഇംഗ്ലണ്ട് വനിതള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. ജമീമ റോഡ്രിഗസ്, സ്‌നേഹ് റാണ, പൂനം യാദവ് എന്നിവരാണ് ടീമിലെത്തി. 

പൂനം റാവത്ത്, പൂജ വസ്ത്രകര്‍, എക്ത ബിഷ്ട് എന്നിവര്‍ പുറത്തായി. ഇംഗ്ലണ്ട് ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്. പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. ആദ്യ ഏകദിനം ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതിന് മുമ്പ് നടന്ന ഏക ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടു. ഏകദിനത്തിന് ശേഷം മൂന്ന് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയുമുണ്ട്. 

ടീം ഇന്ത്യ: സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജമീമ റോഡ്രിഗസ്, മിതാലി രാജ് (ക്യാപ്റ്റന്‍), ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ, സ്‌നേഹ് റാണ, താനിയ ഭാട്ടിയ, ശിഖ പാണ്ഡെ, ജുലന്‍ ഗോസ്വാമി, പൂനം യാദവ്.