ലണ്ടന്‍: അയര്‍ലന്‍ഡിനെതിരെ ഏക ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ഏകദിന ലോകകപ്പിന് ശേഷം നടക്കുന്ന ആദ്യ ഔദ്യോഗിക മത്സരം കൂടിയാണിത്. ആദ്യമായിട്ടാണ് ടെസ്റ്റില്‍ അയര്‍ലന്‍ഡ്, ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്. പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി ടെസ്റ്റിന്റെ ദൈര്‍ഘ്യം നാല് ദിവസമാക്കി കുറച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി ജേസണ്‍ റോയ്, ഒല്ലി സ്‌റ്റോണ്‍ എന്നിവര്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും.

ഇംഗ്ലണ്ട് ടീം: റോറി ബേണ്‍സ്, ജേസണ്‍ റോയ്, ജോ ഡെന്‍ലി, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, മൊയീന്‍ അലി, സാം കുറന്‍, ക്രിസ് വോക്‌സ്, ഒല്ലി സ്‌റ്റോണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്.

അയര്‍ലന്‍ഡ് ടീം: വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ് (ക്യാപ്റ്റന്‍), പോള്‍ സ്റ്റിര്‍ലിങ്, ആന്‍ഡ്രൂ ബാല്‍ബിര്‍നി, ജയിംസ് മക്കല്ലം, കെവിന്‍ ഓബ്രിയാന്‍, ഗാരി വില്‍സണ്‍, മാര്‍ക് അഡൈര്‍, ആന്‍ഡി മാക്‌ബ്രൈന്‍, സ്റ്റുവര്‍ട്ട് തോംപ്‌സണ്‍, ബോയ്ഡ് റാങ്കിന്‍, ടിം മുര്‍താഖ്.