ഒരു മാറ്റവുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ലിയാം ഡോസണ്‍ ടീമിലെത്തി. റിച്ചാര്‍ഡ് ഗ്ലീസണാണ് പുറത്തായത്. പാകിസ്ഥാന്‍ ടീമിലും ഒരു മാറ്റമുണ്ട്.

കറാച്ചി: പാകിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൊയീന്‍ അലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റിന് ജയിച്ചിരുന്നു.

ഒരു മാറ്റവുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ലിയാം ഡോസണ്‍ ടീമിലെത്തി. റിച്ചാര്‍ഡ് ഗ്ലീസണാണ് പുറത്തായത്. പാകിസ്ഥാന്‍ ടീമിലും ഒരു മാറ്റമുണ്ട്. നസീം ഷായ്ക്ക് പകരം മുഹമ്മദ് ഹസ്‌നൈനെ പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. 

പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, ഹൈദര്‍ അലി, ഷാന്‍ മസൂദ്, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് നവാസ്, ഉസ്മാന്‍ ഖാദിര്‍, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നൈന്‍, ഷനാവാസ് ദഹാനി. 

ഇംഗ്ലണ്ട്: ഫിലിപ് സാള്‍ട്ട്, അലക്‌സ് ഹെയ്ല്‍സ്, ഡേവിഡ് മലാന്‍, ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്‌സ്, മൊയീന്‍ അലി, സാം കറന്‍, ഡേവിഡ് വില്ലി, ലൂക് വുഡ്, ലിയാം ഡോസണ്‍, ആദില്‍ റഷീദ്.