ഇംഗ്ലീഷ് വനിതാ ക്രിക്കറ്റര്‍ ഡാനിലേ വ്യാറ്റിനെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അങ്ങനെയൊന്നും മറക്കാന്‍ കഴിയില്ല. 2014ല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയ സംഭവാണ് വ്യാറ്റിനെ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ പ്രശസ്തയാക്കിയത്.
ബംഗളൂരു: ഇംഗ്ലീഷ് വനിതാ ക്രിക്കറ്റര്‍ ഡാനിലേ വ്യാറ്റിനെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അങ്ങനെയൊന്നും മറക്കാന്‍ കഴിയില്ല. 2014ല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയ സംഭവാണ് വ്യാറ്റിനെ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ പ്രശസ്തയാക്കിയത്. പിന്നീട് കോലിയെ കാണുകയും കൂടെയുള്ള ഫോട്ടോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇന്ന് ഐപിഎല്ലിലെ ഇഷ്ടപ്പെട്ട ടീമിനെ തുറന്ന് പറഞ്ഞിരിക്കുകയാണ് വ്യാറ്റ്.
ആ ടീം മറ്റേതുമല്ല. കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തന്നെയാണ്. ട്വിറ്ററിലാണ് വ്യാറ്റ് ഇക്കാര്യം തുറന്ന് പറഞ്ഞത്. കോലിയുടെ ആരാധനക്കൊണ്ടാണ് വ്യാറ്റിന് ആര്‍സിബിയോട് ആരാധന തോന്നാന്‍ കാരണമെന്ന് ട്വിറ്ററിലെ പ്രതികരണങ്ങള്‍ പറയുന്നു. ട്വീറ്റ് കാണാം..
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയിലുണ്ടായിരുന്നു വ്യാറ്റ്. ഇന്ത്യയില്‍ ഏകദിന-ടി20 പരമ്പരയ്‌ക്കെത്തിയതായിരുന്നു വ്യാറ്റ്. ഏകദിന പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ടി20യില്‍ ഇന്ത്യ 3-0ത്തിന് തോല്‍ക്കുകയായിരുന്നു.
