Asianet News MalayalamAsianet News Malayalam

'വെറുതെയല്ല അവനെ നായകനാക്കിയത്'; സഞ്ജുവിനെ ഇന്ത്യ എ ക്യപ്റ്റനാക്കാനുള്ള കാരണം വ്യക്തമാക്കി മുന്‍ പാക് താരം

ഏത് വിഭാഗത്തിലായാലും രാജ്യത്തെ നയിക്കാന്‍ അവസരം ലഭിക്കുക എന്നത് വലിയ അഭിമാനമാണ്. ഇത് സഞ്ജുവിനുള്ള അവസരമാണ്. ഇന്ത്യ എക്കായി ക്യാപ്റ്റനെന്ന നിലയില്‍ ഏകദിന പരമ്പര നേടിയാല്‍ വലിയ അവസരമാണ് സഞ്ജുവിന് മുന്നിലുള്ളത്

Ex Pakistan Star On Why Sanju Samson Was Made India A Captain
Author
First Published Sep 19, 2022, 11:24 PM IST

കറാച്ചി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലോ റിസര്‍വ് താരങ്ങളുടെ ലിസ്റ്റിലോ മലയാളി താരം സഞ്ജു സാംസണ് ഇടം നല്‍കാതിരുന്നതോടെ ബിസിസിഐ കടുത്ത സമ്മര്‍ദ്ദത്തിലായെന്ന് മുന്‍ പാക് താരം ഡാനിഷ് കനേരിയ. അതുകൊണ്ടാണ് ന്യൂസിലന്‍ഡ് എ ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ നായകനാക്കിയതെന്നും കനേരിയ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

സ‍ഞ്ജുവിന് വലിയ ആരാധകവൃന്ദമുണ്ട്. ഓസ്ട്രേലിയയിലെ ബൗണ്‍സിംഗ് പിച്ചുകളില്‍ സഞ്ജുവിന്‍റെ ബാറ്റിംഗ് സ്റ്റൈല്‍ ഇന്ത്യക്ക് ഒരു എക്സ് ഫാക്ടര്‍ സമ്മാനിക്കുമായിരുന്നു. ബൗണ്‍സിംഗ് വിക്കറ്റുകളില്‍ സഞ്ജുവിനെക്കാള്‍ മികച്ച രീതിയില്‍ കളിക്കുന്ന മറ്റൊരു താരമില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കാതിരുന്നതോടെ കടുത്ത സമ്മര്‍ദ്ദത്തിലായി ബിസിസിഐ. അതുകൊണ്ടാണ് അദ്ദേഹത്തെ ഇപ്പോള്‍ ന്യൂസിലന്‍ഡ് എക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യ എ ടീമിന്‍റെ ക്യാപ്റ്റനാക്കിയത്.

നേടിയത് സ്വപ്ന വിജയം, എന്തിന് പെണ്‍കുട്ടികള്‍ ഷോര്‍ട്ട്സ് ധരിക്കുന്നു? പാക് വനിത താരങ്ങളോട് ചോദ്യം, വിമര്‍ശനം

ഏത് വിഭാഗത്തിലായാലും രാജ്യത്തെ നയിക്കാന്‍ അവസരം ലഭിക്കുക എന്നത് വലിയ അഭിമാനമാണ്. ഇത് സഞ്ജുവിനുള്ള അവസരമാണ്. ഇന്ത്യ എക്കായി ക്യാപ്റ്റനെന്ന നിലയില്‍ ഏകദിന പരമ്പര നേടിയാല്‍ വലിയ അവസരമാണ് സഞ്ജുവിന് മുന്നിലുള്ളത്-കനേരിയ പറഞ്ഞു. ന്യൂസിലന്‍ഡ് എ ടീമിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര 22നാണ് ആരംഭിക്കുന്നത്. 25നും 27നുമാണ് പരമ്പരയിലെ മറ്റ് രണ്ട് മത്സരങ്ങള്‍.

പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, റുതുരാജ് ഗെയ്‌ക്‌വാദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമ്രാന്‍ മാലിക്ക് എന്നിവരടങ്ങുന്ന ശക്തമായ നിരയെ ആണ് സഞ്ജു ഏകദിന പരമ്പരയില്‍ നയിക്കുക.

ഈ വര്‍ഷം ഇന്ത്യക്കായി കളിച്ച അഞ്ച് ടി20 മത്സരങ്ങളില്‍ 44.75 ശരാശരിയില്‍ 179 റണ്‍സടിച്ച സഞ്ജുവിനെ ലോകകപ്പ് ടീമുലുള്‍പ്പെടുത്താതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ലോകകപ്പ് ടീമിന് പുറമെ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കും എതിരായ ടി20 പരമ്പരകളിലും സ‍‌ഞ്ജുവിനെ പരിഗണിച്ചിരുന്നില്ല.

Follow Us:
Download App:
  • android
  • ios