Asianet News MalayalamAsianet News Malayalam

​ഗൂ​ഗിളിൽ അവസാനം തിരഞ്ഞത് എന്ത് ?, ആരാധകന്റെ ചോദ്യത്തിന് കോലിയുടെ മറുപടി

ഇറ്റാലിയാൻ ലീ​ഗിലും ചാമ്പ്യൻസ് ലീ​ഗിലും കിരീടം കൈവിട്ട യുവന്റസിൽ നിന്ന് റൊണാൾഡോ റയലിൽ തിരിച്ചെത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. യുവന്റസിൽ റൊണാൾഡോ അസംതൃപ്തനാണെന്നും സൂചനയുണ്ടായിരുന്നു.

 

Fan asks Virat Kohli, What was his last Google Search, here his reply
Author
Mumbai, First Published May 31, 2021, 11:07 AM IST

മുംബൈ: ഇം​ഗ്ലണ്ട് പര്യടനത്തിന് പുറപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ മുംബൈയിൽ ക്വാറന്റീനിലാണിപ്പോൾ. ജൂൺ രണ്ടിനാണ് ഇന്ത്യൻ ടീം ഇം​ഗ്ലണ്ടിലേക്ക് പുറപ്പെടുക. ഇതിനിടെ കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിലൂടെ ആരാധകരുമായി  സംസാരിക്കാൻ ക്യാപ്റ്റൻ വിരാട് കോലി സമയം കണ്ടെത്തി.രസകരമായ ഒട്ടേറെ ചോദ്യങ്ങങ്ങളുമായി ആരാധകർ രംഗത്തെത്തുകയും കോലിക്ക് അവക്കെല്ലാം മറുപടി നൽകുകയും ചെയ്തു.

കോലി അവസാനമായി എന്താണ് ​ഗൂ​ഗിളിൽ തിരഞ്ഞത് എന്നായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫറിനെക്കുറിച്ചാണ് ​ഗൂ​ഗിളിൽ സെർച്ച് ചെയ്തത് എന്നായിരുന്നു കോലിയുടെ മറുപടി. റൊണാൾഡോയുടെ കടുത്ത ആരാധകനാണ് കോലി. ഇറ്റാലിയാൻ ലീ​ഗിലും ചാമ്പ്യൻസ് ലീ​ഗിലും കിരീടം കൈവിട്ട യുവന്റസിൽ നിന്ന് റൊണാൾഡോ റയലിൽ തിരിച്ചെത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. യുവന്റസിൽ റൊണാൾഡോ അസംതൃപ്തനാണെന്നും സൂചനയുണ്ടായിരുന്നു.

Fan asks Virat Kohli, What was his last Google Search, here his replyഫുട്ബോളിനോടുള്ള റൊണാൾഡോയുടെ സമർപ്പണത്തെ താൻ ഏറെ ബഹുമാനിക്കുന്നുവെന്ന് കോലി മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരാട ടെസ്റ്റ് പരമ്പരക്കുമായി വരുന്ന ബുധനാഴ്ചയാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത്.

ഇംഗ്ലണ്ടിലെത്തി ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയശേഷമാകും ഇന്ത്യ പരിശീലനത്തിന് ഇറങ്ങുക. അടുത്ത മാസം 18 മുതലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios