മാറ്റി പോട്സിന്‍റെ പന്തില്‍ രവീന്ദ്ര ജഡേജയ കവറിലേക്ക് ഉയര്‍ത്തി അടിച്ച പന്ത് ക്യാച്ചെടുക്കുന്നതില്‍ ആന്‍ഡേഴ്സണ്‍ പരാജയപ്പെട്ടപ്പോഴായിരുന്നു വെറ്ററന്‍ പേസര്‍ ആന്‍ഡേഴ്ണ് വയസായെന്നും ആ ക്യാച്ച് കൈവിട്ടതിന് ഇംഗ്ലണ്ട് വലിയ വില നല്‍കേണ്ടിവരുമെന്നും പറഞ്ഞത്.
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണെതിരെ ലൈവ് കമന്‍ററിക്കിടെ നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. മത്സരത്തിന്‍റെ നാലാം ദിനം ഇന്ത്യന്‍ ഇന്നിംഗ്സിലെ 70-ാം ഓവറിലായിരുന്നു ആന്‍ഡേഴ്സണ് വയസായെന്ന് സെവാഗ് പരിഹാസരൂപേണ പരാമര്‍ശിച്ചത്.
മാറ്റി പോട്സിന്‍റെ പന്തില്‍ രവീന്ദ്ര ജഡേജയ കവറിലേക്ക് ഉയര്‍ത്തി അടിച്ച പന്ത് ക്യാച്ചെടുക്കുന്നതില്‍ ആന്‍ഡേഴ്സണ്‍ പരാജയപ്പെട്ടപ്പോഴായിരുന്നു വെറ്ററന്‍ പേസര്‍ ആന്‍ഡേഴ്ണ് വയസായെന്നും ആ ക്യാച്ച് കൈവിട്ടതിന് ഇംഗ്ലണ്ട് വലിയ വില നല്‍കേണ്ടിവരുമെന്നും പറഞ്ഞത്. ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ ഇന്ത്യന്‍ വാലറ്റം ബാറ്റിംഗിനിറങ്ങേണ്ടിവരുമായിരുന്നുവെന്നും സെവാഗ് പറഞ്ഞിരുന്നു.
എന്നാല്‍ 39ാം വയസിലും മികച്ച ബൗളിംഗ് കാഴ്ചവെക്കുന്ന ആന്‍ഡേഴ്സണെതിരെ 43കാരനായ സെവാഗ് കമന്‍ററി ബോക്സിലിരുന്ന് പറയാനെളുപ്പമാണെന്നും 43കാരനായ സെവാഗ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ചത് കായികക്ഷമത ഇല്ലാത്തതുകൊണ്ടല്ലെ എന്നും ആരാധകര്‍ ചോദിക്കുന്നു. എഡ്ജ്ബാസ്റ്റണ്ർ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണ്‍ അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയിരുന്നു.
ആരാധകരുടെ പ്രതികണങ്ങളിലൂടെ
