നാലാം ദിനം ഉച്ചയോടെ ടീമിനൊപ്പം ചേര്‍ന്ന അശ്വിന്‍ ചായക്ക് ടീം അംഗങ്ങള്‍ ഗ്രൗണ്ട് വിട്ടപ്പോള്‍ ഫീല്‍ഡിംഗ് പരിശീലനത്തിനിറങ്ങിയതും ആരാധകരുടെ കൈയടി വാങ്ങിയിരുന്നു.

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം വ്യക്തിപരമായ കാരണങ്ങളാല്‍ അടിയന്തിരമായി രാജ്കോട്ടില്‍ നിന്ന് ചെന്നൈയിലെ വീട്ടിലേക്ക് പോയ സ്പിന്നര്‍ ആര്‍ അശ്വിന്‍ നാാലാം ദിനം ചായക്ക് മുമ്പെ ടീമിനൊപ്പം ചേര്‍ന്നു. നാലാം ദിനം ചായക്ക് ശേഷം ഇന്ത്യ ഫീല്‍ഡ് ചെയ്യാനിറങ്ങിയപ്പോള്‍ അശ്വിനും ടീം അംഗങ്ങള്‍ക്കൊപ്പം ഗ്രൗണ്ടിലിറങ്ങിയതുകണ്ട് ആരാധകര്‍ ശരിക്കും അമ്പരന്നു. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ഏഴോവര്‍ മാത്രമാണ് അശ്വിന്‍ പന്തെറിഞ്ഞത്. ഒരു വിക്കറ്റെടുത്ത അശ്വിന്‍ 500 വിക്കറ്റെന്ന ചരിത്രനേട്ടം സ്വന്തമാക്കുകയും ചെയ്തു.

ആദ്യ ഇന്നിംഗ്സില്‍ അശ്വിന്‍റെ അസാന്നിധ്യം അറിയിക്കാതെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ടിനെ 319 റണ്‍സിന് പുറത്താക്കി കരുത്തു കാട്ടിയിരുന്നു. അശ്വിന്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ ഉറപ്പില്ലാത്തത് കൂടി കണക്കിലെടുത്താണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ 550 റണ്‍സിന് മുകളിലുള്ള സുരക്ഷിതമായ വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. എന്നാല്‍ ഒരു ദിവസം കൊണ്ട് രാജ്കോട്ടില്‍ നിന്ന് ചെന്നൈയിലേക്കും ചെന്നൈയില്‍ നിന്ന് തിരിച്ച് രാജകോട്ടിലേക്കും പറന്നെത്തിയ അശ്വിന്‍ ഇന്ത്യക്കായി വീണ്ടും ഗ്രൗണ്ടിലിറങ്ങിയത് കളിയോടുള്ള താരത്തിന്‍റെ പ്രതിബദ്ധതയുടെ തെളിവാണെന്ന് ആരാധകര്‍ പറയുന്നു. ഒപ്പം അശ്വിന് സുഖമമായ യാത്ര ഉറപ്പാക്കാനാി ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഒരുക്കിയ ബിസിസിഐയെയും സെക്രട്ടറി ജയ് ഷായെയും ആരാധകര്‍ അഭിനന്ദിച്ചു.

ഇഷാന്‍ കിഷന്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ അപ്രതീക്ഷിത തോല്‍വി

നാലാം ദിനം ഉച്ചയോടെ ടീമിനൊപ്പം ചേര്‍ന്ന അശ്വിന്‍ ചായക്ക് ടീം അംഗങ്ങള്‍ ഗ്രൗണ്ട് വിട്ടപ്പോള്‍ ഫീല്‍ഡിംഗ് പരിശീലനത്തിനിറങ്ങിയതും ആരാധകരുടെ കൈയടി വാങ്ങിയിരുന്നു. നീണ്ട യാത്രയുടെ ക്ഷീണൊന്നും പുറത്ത് കാണിക്കാതെ ഗ്രൗണ്ടിലിറങ്ങിയതിനാല്‍ വിശ്രമം നല്‍കാനായി ആദ്യ മണിക്കൂറുകളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അശ്വിനെ പന്തെറിയാന്‍ വിളിച്ചില്ല.

Scroll to load tweet…

അശ്വിന്‍ പെട്ടെന്ന് ടീം വിട്ടതോടെ പകരം താരത്തെ ഇറക്കേണ്ടി വന്ന ഇന്ത്യക്കായി മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ഇന്നലെ ഗ്രൗണ്ടിലിറങ്ങിയത്. അശ്വിന്‍ തിരിച്ചെത്തിയില്ലെയിരുന്നെങ്കില്‍ ദേവ്ദത്ത് പടിക്കലിന് ഫീല്‍ഡ് ചെയ്യാന്‍ കഴിയുമെങ്കിലുും ബാറ്റ് ചെയ്യാനോ ബൗള്‍ ചെയ്യാനോ കഴിയുമായിരുന്നില്ല. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് അനുവദിച്ചാല്‍ മാത്രമെ ദേവ്ദത്തിന് ബാറ്റ് ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ യശസ്വിയും സര്‍ഫറാസും തകര്‍ത്തടിച്ചതോടെ ദേവ്ദത്തിന് ബാറ്റ് ചെയ്യേണ്ട ആവശ്യകത വരാതിരുന്നത് ഇന്ത്യക്ക് അനുഗ്രഹമായി.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക