ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ ടീം 92 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യയെ പരിഹസിച്ച മുന്‍ ഇംഗ്ലണ്ട് നായകന് പണികൊടുത്ത് ഇന്ത്യന്‍ ആരാധകര്‍. അയര്‍ലന്‍ഡിനെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇംഗ്ലണ്ട് 85 റണ്‍സിന് ഓള്‍ ഔട്ടായതോടെയാണ് ഇന്ത്യന്‍ ആരാധകര്‍ പഴയ ട്വീറ്റ് വോണിമെ ഓര്‍മിപ്പിച്ചത്.

ഇന്ത്യ 92 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്നത്തെക്കാലത്ത് 100 റണ്‍സില്‍ താഴെ ഏതെങ്കിലും ടീം ഓള്‍ ഔട്ടാവുക എന്നത് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു അന്ന് വോണ്‍ പറഞ്ഞത്. എന്നാല്‍ ഇംഗ്ലണ്ട് 85 റണ്‍സിന് പുറത്തായതോടെ ഇന്നത്തെക്കാലത്ത് ഏതെങ്കിലും ടീം 100 റണ്‍സില്‍ താഴെ ഓള്‍ ഔട്ടാവുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ആരാധകരുടെ മറുപടി.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലാണ് ഇന്ത്യ 92 റണ്‍സിന് ഓള്‍ ഔട്ടായത്.