ബാബര്‍ അസമിനുള്ള ഇന്ത്യന്‍ മറുപടിയെന്നും വിരാട് കോലിയുടെ പിന്‍ഗാമിയെന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ രാജകുമാരനെന്നുമെല്ലാം വിശേഷിപ്പിക്കപ്പെട്ട ഗില്‍ അഹമ്മദാബാദിലെ ഫ്ലാറ്റ് ട്രാക്കില്‍ മാത്രം തിളങ്ങുന്ന ബാറ്ററാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും നിരാശപ്പെടുത്തിയതോടെ യുവതാരം ശുഭ്മാന്‍ ഗില്ലിനെതിരെയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ രാജകുമരാനെന്ന് വിശേഷിപ്പിക്കപ്പെട്ട ശുഭ്മാന്‍ ഗില്‍ ഫ്ലാറ്റ് ട്രാക്കുകളില്‍ മാത്രമെ തിളങ്ങൂവെന്ന് ആരാധകര്‍ പ്രതികരിച്ചു. ആദ്യ ടെസ്റ്റില്‍ ആറ് റണ്‍സിന് പുറത്തായ ഗില്‍ ഇന്നലെ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം 10 റണ്‍സിന് പുറത്തായിരുന്നു. ഏഷ്യക്ക് പുറത്ത് അവസാനം കളിച്ച എട്ട് ഇന്നിംഗ്സുകളില്‍ ഗില്ലിന്‍റെ സ്കോര്‍ 6, 18, 13, 4, 17, 8, 28, 10 എന്നിങ്ങനെയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ബാബര്‍ അസമിനുള്ള ഇന്ത്യന്‍ മറുപടിയെന്നും വിരാട് കോലിയുടെ പിന്‍ഗാമിയെന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ രാജകുമാരനെന്നുമെല്ലാം വിശേഷിപ്പിക്കപ്പെട്ട ഗില്‍ അഹമ്മദാബാദിലെ ഫ്ലാറ്റ് ട്രാക്കില്‍ മാത്രം തിളങ്ങുന്ന ബാറ്ററാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.
വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും ആരാധകര്‍ വെറുതെ വിടുന്നില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലെത്തുകയും ഫൈനലില്‍ ടോപ് സ്കോററാകുയും പിന്നാലെ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തുകയും ചെയ്ത അജിങ്ക്യാ രഹാനെ വിന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തി. ആദ്യ ടെസ്റ്റില്‍ മൂന്ന് രണ്‍സ് മാത്രമെടുത്ത് അലക്ഷ്യമായ ഷോട്ട് കളിച്ചാണ് രഹാനെ വീണതെങ്കില്‍ ഇന്നലെ ഷാനോണ്‍ ഗബ്രിയേലിന്‍റെ പേസിന് മുന്നില്‍ രഹാനെയുടെ കുറ്റി തെറിച്ചു.
നിരാശപ്പെടുത്തി ഗില്ലും രഹാനെയും, ചരിത്ര ടെസ്റ്റില്‍ സെഞ്ചുറിയിലേക്ക് ബാറ്റുവീശി കോലി
ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ ടോപ് സ്കോററായ രഹാനെ രണ്ടാം ഇന്നിംഗ്സിലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിന് പിന്നാലെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിന്‍റെ വൈസ് ക്യാപ്റ്റനായി രഹാനെയെ ഉയര്‍ത്തിയത്. എന്നാല്‍ ടീമില്‍ സ്ഥാനം ഉറപ്പായതിന് പിന്നാലെ രഹാനെ വീണ്ടും മോശം പ്രകടനം തുടര്‍ന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.
