ന്യൂസിലന്‍ഡിനെതിരെ ടീം കൂട്ടത്തകര്‍ച്ച നേരിടുമ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ രാഹുല്‍ രണ്ടാം ഇന്നിംഗ്സില്‍ ടീം കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ 12 റണ്‍സിന് മടങ്ങി.
ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സുകളിലും ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ കെഎല്‍ രാഹുലിന് അടുത്ത ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാകില്ലെന്ന് ആരാധകര്‍. ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ് വിജയവുമായി ഗ്രൗണ്ട് വിടുമ്പോള്‍ പിച്ചിന് നടുക്കെത്തി രാഹുല്‍ പിച്ചിനെ തൊട്ടു വണങ്ങിയത് ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ രാഹുല്‍ കരിയറിലെ അവസാന ടെസ്റ്റും കളിച്ചു കഴിഞ്ഞുവെന്ന് വാദിക്കുന്നത്.
മത്സരത്തിനൊടുവില്‍ കളിക്കാര്‍ പരസ്പരം ഹസ്തതാദം ചെയ്യുന്നതിനിടെയാണ് രാഹുല്‍ അപ്രതീക്ഷിതമായി പിച്ചിനെ തൊട്ടുവണങ്ങിയത്. അതേസമയം, ആഭ്യന്തര ക്രിക്കറ്റില്‍ തന്‍റെ ഹോം ഗ്രൗണ്ടിലെ പിച്ചിനെ ഒന്ന് ആദരിക്കുക മാത്രമാണ് രാഹുല്‍ ചെയ്തതെന്നാണ് മറ്റൊരു വിഭാഗം ആരാധകര്‍ പറയുന്നക്. ആരാധകര്‍ പരസ്പരം തര്‍ക്കിക്കുന്നുണ്ടെങ്കിലും രാഹുലിന്‍റെ ടീമിലെ സ്ഥാനം തുലാസിലാണ്. ന്യൂസിലന്‍ഡിനെതിരെ ടീം കൂട്ടത്തകര്‍ച്ച നേരിടുമ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ രാഹുല്‍ രണ്ടാം ഇന്നിംഗ്സില്‍ ടീം കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ 12 റണ്‍സിന് മടങ്ങി തകര്‍ച്ചയുടെ ആഴം കൂട്ടി.
'ക്ഷമിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ',വീണ്ടും നിരാശപ്പെടുത്തിയ കെ എല്‍ രാഹുലിനെ പൊരിച്ച് ആരാധകർ
രണ്ട് ഇന്നിംഗ്സിലും പരാജയമായതോടെ രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകരും കമന്‍റേറ്റര്‍മാരായ ഹര്‍ഷ ഭോഗ്‌ലെയും രംഗത്തുവന്നിരുന്നു. എപ്പോഴാണ് രാഹുല്‍ അവസാനമായി ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതെന്ന് ഓര്‍മയുണ്ടോ എന്നായിരുന്നു കമന്‍ററിക്കിടെ ഹർഷ ഭോഗ്‌ലെ രവി ശാസ്ത്രിയോട് ചോദിച്ചത്. എല്ലാ കൂട്ടത്തകര്‍ച്ചയിലും രാഹുലും പങ്കാളിയായിരുന്നുവെന്നായിരുന്നു രവി ശ്താസ്ത്രിയുടെ മറുപടി. പരിക്കിന്‍റെ നീണ്ട ഇടവേളക്ക് ശേഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് രാഹുല്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിത്.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റ് തോല്‍വി വഴങ്ങിയ ഇന്ത്യ പരമ്പരയില്‍ 0-1ന് പിന്നിലാണ്. 24 മുല്‍ പൂനെയിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ശുഭ്മാന്‍ ഗില്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയാല്‍ രാഹുല്‍ പുറത്താകുമെന്നാണ് കരുതുന്നത്.
