Asianet News MalayalamAsianet News Malayalam

ഫ്ലാറ്റ് പിച്ചല്ലെങ്കില്‍ വട്ടപൂജ്യം; ബംഗ്ലാദേശിനെതിരെ പൂജ്യത്തിന് മടങ്ങിയ ബാബറിനെ പൊരിച്ച് ആരാധകർ

അവസാന 10 ടെസ്റ്റ് ഇന്നിംഗ്സില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ ബാബറിന് കഴിഞ്ഞിട്ടില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി.

Fans slams Babar Azam for going out for a duck vs Bangladesh
Author
First Published Aug 21, 2024, 7:01 PM IST | Last Updated Aug 21, 2024, 7:01 PM IST

കറാച്ചി: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായ മുന്‍ നായകന്‍ ബാബര്‍ അസമിനെ പൊരിച്ച് ആരാധകര്‍. ഫ്ലാറ്റ് ട്രാക്കില്‍ മാത്രം സെഞ്ചുറികള്‍ അടിച്ചു കൂട്ടുന്ന ബാബര്‍ ബൗളര്‍മാര്‍ക്ക് സഹായം കിട്ടുന്ന പിച്ചില്‍ വട്ടപൂജ്യമാണെന്ന് ആരാധകര്‍ വിമര്‍ശിച്ചു.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്ർ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പാകിസ്ഥാന് വേണ്ടി നാലാം നമ്പറിലാണ് ബാബര്‍ ക്രീസിലെത്തിയത്. ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖും ക്യാപ്റ്റന് ഷാന്‍ മസൂദും പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ബാബര്‍ ഷൊറിഫുള്‍ ഇസ്ലാമിന്‍റെ ലെഗ് സ്റ്റംപിലൂടെ പോയ പന്തില്‍ ബാറ്റ് വെച്ചപ്പോള്‍ വിക്കറ്റിന് പിന്നില്‍ തന്‍റെ ഇടതുവശത്തേക്ക് ഫുള്‍ ലെങ്ത്ത് ഡൈവിലൂടെ ലിറ്റണ്‍ ദാസ് പറന്നു പിടിക്കുകയായിരുന്നു. ബാബര്‍ കൂടി പുറത്തായതോടെ 16-3ലേക്ക് കൂപ്പു കുത്തിയ പാകിസ്ഥാന്‍ പ്രതിസന്ധിയിലാവുകയും ചെയ്തു.

പരിക്കേൽക്കുമെന്ന് പറഞ്ഞ് അവനെ പൊതിഞ്ഞ് സൂക്ഷിക്കാനാവില്ല, ഇന്ത്യൻ പേസറെക്കുറിച്ച് മുൻ ബൗളിംഗ് കോച്ച്

അവസാന 10 ടെസ്റ്റ് ഇന്നിംഗ്സില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ ബാബറിന് കഴിഞ്ഞിട്ടില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. 0, 26, 1, 21, 24, 23,41, 14, 39, 13 എന്നിങ്ങനെയാണ് അവസാന 10 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ ബാബറിന്‍റെ സ്കോര്‍. പാകിസ്ഥാനില്‍ കളിക്കുമ്പോള്‍ ടെസ്റ്റിലെ ബാബറിന്‍റെ ആദ്യ ഡക്കും കരിയറിലെ എട്ടാമത്തെ ഡക്കുമാണിന്ന് ഇന്ന് ബംഗ്ലാദേശിനെതിരെ പിറന്നത്.

ബംഗ്ലാദേശിനെതിരെ ഇതുവരെ കളിച്ച നാലു ഇന്നിംഗ്സുകളില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 80.66 ശരാശരിയില്‍ 242 റണ്‍സ് ബാബര്‍ നേടിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios