ധവാന്‍റെ അസാന്നിധ്യം നിഴലിക്കുന്നു എന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ഫറൂഖ് എഞ്ചിനീയര്‍

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സ്‌പിന്നര്‍ ആര്‍ അശ്വിനെ തിരിച്ചുവിളിച്ചതടക്കമുള്ള സര്‍പ്രൈസുകളുണ്ടായിരുന്നു. എന്നാല്‍ ശിഖര്‍ ധവാനും യുസ്‌വേന്ദ്ര ചഹലും അടക്കമുള്ള താരങ്ങള്‍ ടീമിന് പുറത്തായത് വലിയ ചര്‍ച്ചയായി. ഇവരില്‍ ധവാന്‍റെ അസാന്നിധ്യം നിഴലിക്കുന്നു എന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ഫറൂഖ് എഞ്ചിനീയര്‍. എങ്കിലും ശക്തമായ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് അദേഹം പ്രശംസിച്ചു. 

ഫറൂഖ് എഞ്ചിനീയറുടെ വാക്കുകള്‍

'ടീമിനെ കുറിച്ച് അത്രയേറെ ഞാന്‍ പഠിച്ചിട്ടില്ല. ഒരു തവണ കേട്ടത് മാത്രമേയുള്ളൂ. എല്ലാ മുന്‍നിര താരങ്ങളും സ്‌ക്വാഡിലുണ്ട് എന്ന് തോന്നുന്നു. സൂര്യകുമാര്‍ യാദവ് സ്‌ക്വാഡിലുള്ളത് വലിയ സന്തോഷം നല്‍കുന്നു. രാഹുല്‍ ചഹാര്‍ മികച്ച ബൗളറാണ്. തീര്‍ച്ചയായും ജസ്‌പ്രീത് ബുമ്രയുമുണ്ട്. രവീന്ദ്ര ജഡേജയും രോഹിത് ശര്‍മ്മയും ടീമിലുണ്ട് എന്ന് തോന്നുന്നു. ടീമിന്‍റെ ബാലന്‍സ് കൊള്ളാം. ഇതൊരു മികച്ച സ്‌ക്വാഡാണ് എന്ന് എനിക്ക് തോന്നുന്നു. 

മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ശിഖര്‍ ധവാനെ ഉള്‍പ്പെടുത്താതിരുന്നത് എന്നെ അമ്പരപ്പിച്ചു. ധവാനെ പോലുള്ള താരങ്ങളെ ഒഴിവാക്കേണ്ടിവരുന്നത് സെലക്‌ടര്‍മാര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ്. വലിയ നിരാശ നല്‍കുന്നു. ഏത് അന്താരാഷ്‌ട്ര ടീമിലേക്കും ബാറ്റ്സ്‌മാനായി ഇടംപിടിക്കേണ്ട താരമാണ് അദേഹം. മികവ് തെളിയിച്ചിട്ടുള്ള ധവാനെ പോലൊരു താരത്തിന്‍റെ കഴിവ് ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. 

എന്നാല്‍ ആരെ ടീമില്‍ നിന്ന് പുറത്താക്കും? കെ എല്‍ രാഹുല്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ലോകത്തെ മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളാണ് രാഹുല്‍. രോഹിത് ശര്‍മ്മയാവട്ടെ ഫോമിന്‍റെ ഉയരങ്ങളിലാണ്. അതിനാല്‍ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്ന ടീം മികച്ചതാണ്. ടി20 ലോകകപ്പ് നേടാന്‍ എല്ലാ സാധ്യതയും ഈ ടീമിനുണ്ട്' എന്നും ഫറൂഖ് എഞ്ചിനീയര്‍ കൂട്ടിച്ചേര്‍ത്തു. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

റിസര്‍വ് താരങ്ങള്‍

ശ്രേയസ് അയ്യർ, ഷർദ്ദുൽ ഠാക്കൂർ, ദീപക് ചഹർ. 

ക്രിക്കറ്റ് കളിക്കാനിറങ്ങി നായ! വീഡിയോ വൈറല്‍; ഗംഭീര ഫീല്‍ഡറെന്ന് പ്രശംസ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona