മഹീഷ് തീക്ഷണയും വാനിന്ദു ഹസരങ്കയുമാണ് ശ്രീലങ്കയ്ക്കായി വിക്കറ്റുകള്‍ നേടിയത്.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 9 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 94 എന്ന നിലയിലാണ്. സഞ്ജു സാംസണ്‍ (1), തിലക് വര്‍മ (10) എന്നിവരാണ് ക്രീസില്‍. 31 പന്തില്‍ 61 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ലങ്കയ്ക് വേണ്ടി മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക, ചരിത് അസലങ്ക എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

രണ്ടാം ഓവറില്‍ തന്നെ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (4) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തീക്ഷണയ്ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങുന്നത്. എന്നാല്‍ ഒരറ്റത്ത് സൂര്യയെ സാക്ഷി നിര്‍ത്തി വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. പവര്‍ പ്ലേയില്‍ തന്നെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ സൂര്യ ഏഴാം ഓവറില്‍ മടങ്ങി. ഹസരങ്കയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു സൂര്യ. പിന്നാലെ അഭിഷേകും പവലിയനിലെത്തി. രണ്ട് സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതാണ് അഭിഷേകിന്‍റെ ഇന്നിംഗ്സ്. 

നേരത്തെ, നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസങ്കല ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ ജസ്പ്രിത് ബുമ്ര, ഓള്‍റൗണ്ടര്‍ ശിവം ദുബെ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ തിരിച്ചെത്തി. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി തുടരും. ശ്രീലങ്ക ഒരു മാറ്റം വരുത്തി. ചാമിക കുരണാരത്‌നെയ്ക്ക് പകരം ജനിത് ലിയാനഗെ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. ഏഷ്യാ കപ്പില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യന്‍ ടീം ഫൈനല്‍ ഉറപ്പിച്ചതെങ്കില്‍ സൂപ്പര്‍ ഫോറില്‍ ഒരു ജയമെങ്കിലും സ്വന്തമാക്കി മാനം കാക്കാനാവും ശ്രീലങ്കയുടെ ശ്രമം.

ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.

ശ്രീലങ്ക: പതും നിസ്സങ്ക, കുസല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), കാമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക, വാനിന്ദു ഹസരംഗ, ജനിത് ലിയാനഗെ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, നുവാന്‍ തുഷാര.YouTube video player

YouTube video player