അഞ്ചിന് 200 എന്ന നിലയിലാണ് ഗോവ മൂന്നാം ദിനം ആരംഭിച്ചത്. എന്നാല്‍ വ്യക്തിഗത സ്‌കോറിനോട് ആറ് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് ദര്‍ഷന്‍ മിസല്‍ (43) ആദ്യം മടങ്ങി. സക്‌സേനയാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഗോവയ്‌ക്കെതിരെ കേരളം ലീഡ് വഴങ്ങി. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ 46 റണ്‍സിന്റെ ലീഡാണ് ഗോവയ്ക്കുള്ളത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 265നെതിരെ ഗോവ 311 റണ്‍സ് നേടി. 105 റണ്‍സ് നേടിയ ഇഷാന്‍ ഗഡേക്കറാണ് ഗോവയുടെ ടോപ് സ്‌കോറര്‍. ജലജ് സക്‌സേന കേരളത്തിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി. സിജോമോന്‍ ജോസഫിന് മൂന്ന് വിക്കറ്റുണ്ട്. ലീഡ് വഴങ്ങിയതോടെ കേരളത്തിന് പോയിന്റും നഷ്ടമായി. 

അഞ്ചിന് 200 എന്ന നിലയിലാണ് ഗോവ മൂന്നാം ദിനം ആരംഭിച്ചത്. എന്നാല്‍ വ്യക്തിഗത സ്‌കോറിനോട് ആറ് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് ദര്‍ഷന്‍ മിസല്‍ (43) ആദ്യം മടങ്ങി. സക്‌സേനയാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ (6) പെട്ടന്ന് മടങ്ങിയതോടെ കേരളം ലീഡ് പിടിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ഗഡേക്കര്‍- മോഹിത് റെഡ്കര്‍ (37) സഖ്യം കാര്യങ്ങള്‍ ഗോവയ്ക്ക് അനുകൂലമാക്കി. ഇതിനിടെ സെഞ്ചുറി പൂര്‍ത്തിയാക്കി ഗഡേക്കര്‍ മടങ്ങി. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. വാലറ്റക്കാരന്‍ ലക്ഷയ് ഗാര്‍ഗ് (5) നേരത്തെ മടങ്ങിയെങ്കിലും ശുഭം ദേശായ് (15) വിലപ്പെട്ട സംഭാവന നല്‍കി. മോഹിതിനെ സക്‌സേന പുറത്താക്കിയതോടെ ഗോവയുടെ ഇന്നിംഗ്‌സ് അവസാനിച്ചു. 

നേരത്തെ ഒന്നാം ദിവസത്തെ സ്‌കോറിനോട് 18 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. ഗോവക്കായി പന്തെറിഞ്ഞ ക്രികറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നാല് വിക്കറ്റ് നേടിയ ലക്ഷയ് ഗാര്‍ഗ് ആണ് കേരളത്തെ എറിഞ്ഞൊതുക്കാന്‍ നേതൃത്വം കൊടുത്തത്. രണ്ടാ ദിനം വെറും 5.3 മൂന്ന് ഓവറുകള്‍ക്കിടെയാണ് കേരളത്തിന് ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ നഷ്ടമായത്. ആദ്യം മടങ്ങിയത് സെഞ്ചുറിക്കാരന്‍ രോഹന്‍ പ്രേം (112). തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കാന്‍ രോഹന്‍ സാധിച്ചില്ല. 

തുടര്‍ന്നെത്തിയ ജലജ് സക്സേനയ്ക്ക് ഏഴ് പന്ത് മാത്രമായിരുന്നു ആയുസ്. 12 റണ്‍സെടുത്ത താരത്തെ ലക്ഷയ് പുറത്താക്കി. ബേസില്‍ തമ്പിയെ നേരിട്ട രണ്ടാം പന്തില്‍ തന്നെ അര്‍ജുന്‍ ബൗള്‍ഡാക്കി. വൈശാഖ് ചന്ദ്രന്‍ (0) ലക്ഷയുടെ പന്തില്‍ വിക്കറ്റ് മുന്നില്‍ കുടുങ്ങി. സിജോമോന്‍ ജോസഫിനെ (7) അര്‍ജുനും പുറത്താക്കിയതോടെ കേരളത്തിന്റെ ഇന്നിംഗ്സ് അവസാനിച്ചു.

കേരളത്തിന്റെ നാലാം മത്സരമാണിത്. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവര്‍ക്കെതിരെ കേരളം ജയിച്ചിരുന്നു. എന്നാല്‍ രാജ്സ്ഥാനെതിരായ മത്സരം സമനിലയില്‍ അവാസനിച്ചു. പോയന്റ് പട്ടികയില്‍ ഒന്നാമതാണ് കേരളം മൂന്ന് മത്സരങ്ങളില്‍ 13 പോയിന്റാണ് കേരളത്തിന്. ഛത്തീസ്ഗഢ്, കര്‍ണാടക ടീമുകള്‍ക്കും 13 പോയിന്റ് വീതമുണ്ട്.

പൂനെയില്‍ ബാറ്റിംഗ് വിരുന്ന് കാണാം! ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി20 കാണാനുള്ള വഴികള്‍