ബിസിസിഐ മുന്‍ പ്രസിഡന്റ് ഐ എസ് ബിന്ദ്ര (84) അന്തരിച്ചു. 1993 മുതല്‍ 1996 വരെ പ്രസിഡന്റായിരുന്ന അദ്ദേഹം. 

ദില്ലി: ബിസിസിഐ മുന്‍ പ്രസിഡന്റ് ഐ എസ് ബിന്ദ്ര (84) അന്തരിച്ചു. ജഗ്മോഹന്‍ ഡാല്‍മിയക്കൊപ്പം ബിസിസിഐയെ സമ്പന്ന കായിക സംഘടനയാക്കിയ വ്യക്തിയാണ് വിടപറഞ്ഞത്. 1993 മുതല്‍ 1996 വരെ ബിസിസിഐ പ്രസിഡന്റായിരുന്നു. 1994ല്‍ ക്രിക്കറ്റ് സംപ്രേഷണത്തില്‍ ദൂരദര്‍ശന്റെ കുത്തകാവകാശം തകര്‍ത്തു. 1987, 1996 ലോകകപ്പുകള്‍ ഇന്ത്യ വേദിയായതില്‍ നിര്‍ണായക പങ്ക് വഹിച്ചു ഇന്ത്യയും പാകിസ്ഥാനും വേദിയായ 1987 ലോകകപ്പ് ഓസ്ട്രേലിയയും ഇംഗ്ലണ്ടും സുരക്ഷാ ആശങ്കകളാല്‍ ബഹിഷ്‌കരിക്കുമെന്ന ഘട്ടം വന്നപ്പോള്‍ ജനറല്‍ സിയാ ഉള്‍ ഹഖിനോട് ഇന്ത്യ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടത് വഴിത്തിരിവായി.

അതിര്‍ത്തിയിലെ സൈനികനീക്കങ്ങള്‍ക്കിടെ 1987 ഫെബ്രുവരിയില്‍ ഇന്ത്യ-പാക് മത്സരം കാണാന്‍ അപ്രതീക്ഷിതമായി പാക് പ്രസിഡന്റ് എത്തിയതോടെ മഞ്ഞുരുകി. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആണ് പ്രസിഡന്റ് ഗ്യാനി സെയില്‍ സിംഗിന്റെ സ്പെഷ്യല്‍ സെക്രട്ടറി ആയി 1978 മുതല്‍ 2014 വരെ പഞ്ചാബ് ക്രിക്കറ്റ് നിയന്ത്രിച്ചു. പഞ്ചാബിലെ മോഹാലി സ്റ്റേഡിയം നിര്‍മിച്ചത് ബിന്ദ്രയുടെ കാലത്ത് സംസ്‌കാരം ദില്ലിയില്‍.