Asianet News MalayalamAsianet News Malayalam

വിക്കറ്റെടുക്കാന്‍ അവന്‍ തന്നെ വേണം! ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ തുരുപ്പുചീട്ടിനെ കുറിച്ച് മുന്‍താരം

ടീമില്‍ ജഡേജയ്ക്ക് സ്ഥാനമുറപ്പാണ്. അദ്ദേഹത്തിന്റെ ഓള്‍റൗണ്ട് മികവ് തന്നെ അതിന് കാരണം. ചാഹലും അശ്വിനും തമ്മിലായിരിക്കും അടുത്ത സ്ഥാനത്തിനുള്ള മത്സരം.

Former cricketer says one spinner will decide India hope in Asia Cup
Author
New Delhi, First Published Aug 14, 2022, 11:25 PM IST

ദില്ലി: സ്പിന്നര്‍മാര്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഏഷ്യാ കപ്പിനുള്ള ടീമിനെ ഇന്ത്യ സെലക്റ്റര്‍മാര്‍ പ്രഖ്യാപിച്ചത്. മുതിര്‍ന്ന താരം ആര്‍ അശ്വിനെ പോലും ടീമില്‍ ഉള്‍പ്പെടുത്തി. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി യൂസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയ് എന്നിവരും ടീമിലുണ്ട്. സ്പിന്‍് ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയും ടീമിലെത്തി. ഇതോടെ കുല്‍ദീപ് യാദവ് ടീമില്‍ നിന്ന് പുറത്തായി. അക്‌സര്‍ പട്ടേല്‍ സ്റ്റാന്‍ഡ് ബൈ താരമായി ടീമിനൊപ്പമുണ്ട്.

ടീമില്‍ ജഡേജയ്ക്ക് സ്ഥാനമുറപ്പാണ്. അദ്ദേഹത്തിന്റെ ഓള്‍റൗണ്ട് മികവ് തന്നെ അതിന് കാരണം. ചാഹലും അശ്വിനും തമ്മിലായിരിക്കും അടുത്ത സ്ഥാനത്തിനുള്ള മത്സരം. മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ഇരുവരും ടീമിലെത്തും. എന്നാല്‍ ഇക്കൂട്ടത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ കൂടുതല്‍ മിടുക്കുള്ളത് ഒരാള്‍ക്കാണെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്.

ലോകകപ്പ് അടുക്കുകയല്ലേ, പൂജാരയെ ഏകദിനത്തിലെടുക്കാമോ? വെടിക്കെട്ട് സെഞ്ചുറി ആഘോഷമാക്കി ആരാധകര്‍

ചാഹലിന്റെ പ്രകടനം മത്സരത്തിന്റെ ഗതി നിര്‍ണയിക്കുമെന്ന് ചോപ്ര വ്യക്തമാക്കി. ''ചാഹല്‍ മിടുക്കനായ ബൗളറാണ്. വിക്കറ്റെടുക്കാന്‍ ജഡേജ, അശ്വിന്‍, അക്സര്‍ എന്നിവരേക്കാള്‍ മികവ് ചാഹലിനുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ചാഹലിനെ കളിപ്പിക്കാത്തത് ആശ്ചര്യപ്പെടുത്തിയിരുന്നു. ഇത്തവണ അവന്‍ ടീമിലുണ്ടാകുമെന്നാണ് കരുതുന്നത്. രണ്ട് കാര്യങ്ങളില്‍ സ്പിന്നര്‍മാര്‍ക്ക് മികവ് പുലര്‍ത്താനാവും. റണ്‍ നിയന്ത്രിക്കുന്നതിലും വിക്കറ്റെടുക്കുന്നതിലും അദ്ദേഹത്തെ വിശ്വസിക്കാം.'' ചോപ്ര പറഞ്ഞു. 

കുല്‍ദീപ് ടീമില്‍ വേണമായിരുന്നുവെന്നും ചോപ്ര നിരീക്ഷിച്ചു. ''ബിഷ്ണോയിയേയും കുല്‍ദീപിനേയും താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ കുല്‍ദീപിനൊപ്പമാണ്. കുല്‍ദീപിനും വിക്കറ്റെടുക്കാന്‍ പ്രത്യേക കഴിവുണ്ട്. വിക്കറ്റെടുക്കുന്ന ബൗളറെയാണ് തേടുന്നതെങ്കില്‍ അയാള്‍ക്ക് വ്യത്യസ്തങ്ങളായ പന്തെറിയാനുള്ള കഴിവുണ്ടാകണം. കുല്‍ദീപിന് അത് കഴിയും.'' ചോപ്ര വ്യകതമാക്കി.

ധോണി നിര്‍ദേശിച്ചു, ഞാന്‍ അനുസരിച്ചു! 2011 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയെ വിജയിപ്പിച്ച നിര്‍ണായക നീക്കം

ഓഗസ്റ്റ് 27ന് ദുബായിലാണ് ഏഷ്യ കപ്പ് തുടങ്ങുന്നത്. 28ന് പാക്കിസ്ഥാനെതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. പരിക്ക് കാരണം ജസ്പ്രിത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കും ടൂര്‍ണമെന്റ് നഷ്ടമായി. 

ഇന്ത്യന്‍ ടീം:  രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചെഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍.

Follow Us:
Download App:
  • android
  • ios