ഇന്ത്യയെ ലോകകപ്പ് വിജയങ്ങളിലേക്ക് നയിച്ച ഇതിഹാസ നായകനെ ആക്രമിക്കുകയാണ് ആരാധകരില്‍ ചിലര്‍. എന്നാല്‍ ധോണിക്കെതിരായ വിമര്‍ശനങ്ങളില്‍ ഇത്തരക്കാരുടെ വായടപ്പിക്കുന്ന മറുപടി ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണ്‍ നല്‍കി. 

ദില്ലി: പ്രായത്തിനെ വെല്ലുന്ന പ്രകടനം കാഴ്‌ചവെക്കുമ്പോഴും ധോണി വിമര്‍ശകര്‍ക്ക് പഞ്ഞമില്ല. ഇന്ത്യയെ ലോകകപ്പ് വിജയങ്ങളിലേക്ക് നയിച്ച ഇതിഹാസ നായകനെ ആക്രമിക്കുകയാണ് ആരാധകരില്‍ ചിലര്‍. എന്നാല്‍ ധോണിക്കെതിരായ വിമര്‍ശനങ്ങളില്‍ ഇത്തരക്കാരുടെ വായടപ്പിക്കുന്ന മറുപടി നല്‍കി ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണ്‍. 

സാഹചര്യങ്ങള്‍ സങ്കീര്‍ണമാകുമ്പോഴാണ് ധോണിയെ പോലുള്ള പരിചയസമ്പന്നരുടെ താരങ്ങളുടെ ആവശ്യം. എന്നെ സംബന്ധിച്ച് എം എസ് ധോണി ഇതിഹാസ താരമാണ്, അദേഹം ഇന്ത്യന്‍ ടീമില്‍ വേണം. വിമര്‍ശിക്കുന്നവര്‍ക്ക് എന്താണ് സംസാരിക്കുന്നത് എന്ന ധാരണ പോലുമില്ല. ലോകകപ്പില്‍ ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് അനിവാര്യമാണെന്നും ഓസ്‌ട്രേലിയന്‍ മുന്‍ താരം പറഞ്ഞു.

ഇന്ത്യയും ഇംഗ്ലണ്ടുമാണ് ലോകകപ്പിലെ ഫേവറേറ്റുകളെന്ന് വോണ്‍ വ്യക്തമാക്കി. കഴിഞ്ഞ 12 മാസക്കാലത്തെ കളി ഇത് വ്യക്തമാക്കുന്നു. എന്നാല്‍ ഓസ്‌ട്രേലിയ തയ്യാറെടുപ്പുകള്‍ അരംഭിക്കുന്നതെയുള്ളൂ എന്നും വോണ്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.