- Home
- Sports
- Cricket
- പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇറങ്ങുന്നു, പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ ഉറപ്പ്; ഓപ്പണറായി വീണ്ടും വണ്ടർ കിഡ് വൈഭവ്
പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇറങ്ങുന്നു, പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ ഉറപ്പ്; ഓപ്പണറായി വീണ്ടും വണ്ടർ കിഡ് വൈഭവ്
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം നാളെ ഡൽഹിയിൽ നടക്കും. പരമ്പര ഇതിനകം സ്വന്തമാക്കിയതിനാൽ ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

പരമ്പര തൂത്തുവാരാൻ ഇന്ത്യ
അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.
പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയതിനാല്‍ മൂന്നാം മത്സരത്തില്‍ ടീമില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നുറപ്പാണ്. രണ്ടാം ടി20യിലെ ജയത്തിനുശേഷം നായകന്‍ ശ്രേയസ് അയ്യരും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
ഓപ്പണറായി വൈഭവ് തിരിച്ചെത്തും
സഞ്ജു പ്ലേയിംഗ് ഇലവനിൽ സ്ഥാനം നിലനിര്‍ത്തുമ്പോള്‍ ഓപ്പണര്‍ അഭിഷേക് ശർമ്മക്ക് പകരം കൗമാര താരം വൈഭവ് സൂര്യവംശി രണ്ടാം ഓപ്പണറാകും. പുതിയ കോംബിനേഷനുകള്‍ പരീക്ഷിക്കേണ്ടതുണ്ടെന്ന് ശ്രേസയ് രണ്ടാം മത്സരത്തിനുശേഷം പറഞ്ഞത് പുതിയ ഓപ്പണിംഗ് സഖ്യം വരുന്നതിന്‍റെ സൂചനയാകാം.
സ്ഥാനമുറപ്പിച്ച് കിഷന്‍
മിന്നും ഫോമിലുള്ള ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ തുടരും. ആദ്യ രണ്ട് കളികളിലും കിഷന്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ശ്രേയസിന് സ്ഥാനക്കയറ്റം
ആദ്യ രണ്ട് കളികളിലും നാലാം നമ്പറിൽ ബാറ്റ് ചെയ്ത ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ നാളെ മൂന്നാം നമ്പറില്‍ ഇറങ്ങാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കിഷന്‍ നാലാം നമ്പറിലിറങ്ങും. തിലക് വര്‍മ അഞ്ചാം നമ്പറിലിറും ഇറങ്ങും
ദുബെ പുറത്താകും
ആദ്യ രണ്ട് കളികളിലും കാര്യമായി റോളില്ലാതിരുന്ന ഓള്‍ റൗണ്ടര്‍ ശിവം ദുബെക്ക് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നാം മത്സരത്തില്‍ പ്ലേയിംഗ് ഇലവനിലെത്തും.
പേസ് ഓള്‍ റൗണ്ടറായി നിതീഷ്
ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ 3 വിക്കറ്റുമായി തിളങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി പേസ് ഓൾ റൗണ്ടറായി ടീമില്‍ തുടരും.
സ്പിന്‍ ഓൾ റൗണ്ടറായി അക്സർ
സ്പിൻ നിരയിൽ അക്സർ പട്ടേൽ ടീമിൽ സ്ഥാനം നിലനിര്‍ത്തും. ആദ് രണ്ട് കളികളിലും അക്സര്‍ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചിരുന്നു.
ബുംറക്ക് വിശ്രമം
പരമ്പര നേടിയതിനാല്‍ പേസ് നിരയില്‍ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യയതുണ്ട്. ബുംറ പുറത്തിരുന്നാല്‍ പകരം യാഷ് താക്കൂര്‍ പ്ലേയിംഗ് ഇലവനിലെത്തും.അർഷ്ദീപ് സിങ്ങാകും രണ്ടാം പേസര്‍.
നേർക്കുനേർ കണക്കുകൾ
അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും അഫ്ഗാനിസ്ഥാനെതിരെ പൂർണ്ണ ആധിപത്യമാണ് ഇന്ത്യക്കുള്ളത്. ഇതുവരെ ഏറ്റുമുട്ടിയ 11 മത്സരങ്ങളിൽ 9 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. (ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു).
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!