മുൻപ് എട്ട് ഐപിഎൽ സീസണുകളിൽ കളിച്ചിട്ടുള്ള മുസ്തഫിസുറിനെ ടീമിൽ നിന്ന് ഒഴിവാക്കിയിൽ പ്രതിഷേധിച്ചാണ് ഇന്ത്യയിൽ കളിക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയെ അറിയിച്ചത്.
ധാക്ക: ടി20 ലോകകപ്പിനുള്ള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. ഇന്ത്യയിൽ കളിക്കില്ലെന്ന് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ ഹിന്ദുവായ ലിറ്റൻ ദാസിനെ നായകനാക്കിയാണ് ബംഗ്ലാദേശ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. മുഹമ്മദ് സെയ്ഫ് ഹസനാണ് വൈസ് ക്യാപ്റ്റൻ.
മുസ്തഫിസുർ റഹ്മാൻ, ടസ്കിൻ അഹമ്മദ് എന്നീ പേസർമാരെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബംഗ്ലദേശ് താരം മുസ്തഫിസുർ റഹ്മാനെ ബിജെപി നേതാക്കൾ ഉൾപ്പടെയുള്ളവരുടെ എതിർപ്പിനെ തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു.
മുൻപ് എട്ട് ഐപിഎൽ സീസണുകളിൽ കളിച്ചിട്ടുള്ള മുസ്തഫിസുറിനെ ടീമിൽ നിന്ന് ഒഴിവാക്കിയിൽ പ്രതിഷേധിച്ചാണ് ഇന്ത്യയിൽ കളിക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയെ അറിയിച്ചത്. മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഐസിസി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ത്യയില്‍ നിന്ന് മാറ്റിയാല്‍ ശ്രീലങ്കയിലാകും ബംഗ്ലാദേശിന്‍റെ മത്സരങ്ങള്‍ക്ക് വേദിയാവുക.
ലിറ്റൺ ദാസ് (ക്യാപ്റ്റൻ), തൻസീദ് ഹസൻ, പർവേസ് ഹൊസൈൻ ഇമോൻ, സെയ്ഫ് ഹസ്സൻ, തൗഹിദ് ഹൃദയോയ്, ഷമീം ഹൊസൈൻ, ക്വാസി നൂറുൽ ഹസൻ സോഹൻ, ഷാക് മഹേദി ഹസൻ, റിഷാദ് ഹൊസൈൻ, നാസും അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, തൻസിം ഹസൻ സാക്കിബ്, തസ്കിൻ അഹമ്മദ്, ഷൈഫ് ഉദ്ദീൻ, ഷോറിഫുൾ ഇസ്ലാം.


