2012ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍റെ നായകനായിരുന്ന ഉന്‍മുക്ത് ചന്ദ് വിരാട് കോലിക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ പ്രതീക്ഷയായിരുന്നു. ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ 111 റണ്‍സടിച്ചായിരുന്നു ചന്ദ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്.

ലോസാഞ്ചല്‍സ്: പന്തു കൊണ്ട് കണ്ണിന് പരിക്കേറ്റ ചിത്രം പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദ്. ഇന്ത്യയിലെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അമേരിക്കയില്‍ കുടിയേറിയ 29കാരനാ ഉന്‍മുക്ത് ചന്ദിന് മൈനര്‍ ലീഗ് ക്രിക്കറ്റില്‍ സിലിക്കണ്‍ വാലി സട്രൈക്കേഴ്സിന് വേണ്ടി കളിക്കുമ്പോഴാണ് കണ്ണിന് പരിക്കേറ്റത്.

ഉന്‍മുക്ത് ചന്ദിന്‍റെ ഇടത്തേക്കണ്ണ് നീരുവന്ന് പൂര്‍ണമായും മൂടിയ നിലയിലാണ്. ഒരു കായികതാരത്തിന് ഒന്നും എളുപ്പമല്ല. ചിലപ്പോള്‍ നമ്മള്‍ ജയിച്ചുവരും. എന്നാല്‍ മറ്റ് ചില ദിവസങ്ങളില്‍ പരിക്കുംകള്‍ കാരണം നിരാശനായിട്ടാവും കളിക്കളത്തില്‍ നിന്നുള്ള മടക്കം. ദൈവത്തിന് നന്ദി, വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷിച്ചതിന്. കഠിനമായി കളിക്കു, പക്ഷെ സുരക്ഷിതമായി കളിക്കൂ, കാരണം, നേര്‍ത്തൊരു രേഖയാണ് എല്ലാം വേര്‍തിരിക്കുന്നത്, എന്നായിരുന്നു ചിത്രം പങ്കുവെച്ച് ഉന്‍മുക്ത് ചന്ദ് ട്വിറ്ററില്‍ കുറിച്ചത്.

ജസപ്രീത് ബുമ്ര ലോകകപ്പിനുണ്ടാകുമോ?; മറുപടി നല്‍കി ദ്രാവിഡ്

Scroll to load tweet…

2012ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍റെ നായകനായിരുന്ന ഉന്‍മുക്ത് ചന്ദ് വിരാട് കോലിക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ പ്രതീക്ഷയായിരുന്നു. ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ 111 റണ്‍സടിച്ചായിരുന്നു ചന്ദ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്. 67 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 120 ഏകദിനങ്ങളിലും 79 ടി20 മത്സരങ്ങളിും ഡല്‍ഹിക്കായി കളിച്ചിട്ടുള്ള ചന്ദിന് പക്ഷെ എന്നാല്‍ ദേശീയ ടീമില്‍ കാര്യമായി അവസരം ലഭിച്ചില്ല.

വാര്‍ത്താസമ്മേളനത്തിനിടെ വിവാദ പരാമര്‍ശം; ഷോണ്‍ ടെയ്റ്റിന്‍റെ മൈക്ക് ഓഫ് ചെയ്ത് പാക് ബോര്‍ഡ് പ്രതിനിധി

തുടര്‍ന്ന് യുഎസ് ക്രിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാനായി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ചന്ദ് അമേരിക്കയിലെ വിവിധ ലീഗുകളില്‍ കളിക്കുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ ഓസ്ട്രേലിയയിലെ ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ കളിച്ച ചന്ദ് ബിഗ് ബാഷില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായിരുന്നു.