ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ ഉപദേശകനായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ നിയമിച്ചു. ഗാംഗുലി ഉടന്‍തനന്നെ റിക്കി പോണ്ടിങ് (കോച്ച്), മുഹമ്മദ് കൈഫ് (അസിസ്റ്റന്റ് കോച്ച്), ജയിംസ് ഹോപ്‌സ് (ബൗളിങ് കോച്ച്) എന്നിവര്‍ക്കൊപ്പം ചേരും.

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ ഉപദേശകനായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ നിയമിച്ചു. ഗാംഗുലി ഉടന്‍തനന്നെ റിക്കി പോണ്ടിങ് (കോച്ച്), മുഹമ്മദ് കൈഫ് (അസിസ്റ്റന്റ് കോച്ച്), ജയിംസ് ഹോപ്‌സ് (ബൗളിങ് കോച്ച്) എന്നിവര്‍ക്കൊപ്പം ചേരും. ഗാംഗുലിയുടെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന് ഫ്രാഞ്ചൈസി ചെയര്‍മാന്‍ പാര്‍ത്ഥ് ജിന്‍ഡാല്‍ പറഞ്ഞു.

ടീമിനൊപ്പം ചേരാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമെന്ന് ഗാംഗുലി പ്രതികരിച്ചു. ഡല്‍ഹിയുടെ താരങ്ങള്‍ക്കൊപ്പവും മറ്റു സപ്പോര്‍ട്ടിങ് സ്റ്റാഫിനൊപ്പവും ചെലവിടാന്‍ കഴിയുന്ന സമയം ആകാംക്ഷയോടെയാണ് കാണുന്നതെന്നും ഗാംഗുലി പറഞ്ഞു. 

കഴിഞ്ഞ ആറ് സീസണില്‍ മൂന്നിലും അവസാന സ്ഥാനത്താണ് ഡല്‍ഹി അവസാനിപ്പിച്ചത്. ഇത്തവണ ഇതിനെല്ലാം മാറ്റം വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.